ക്യാപ്റ്റന്‍ ഭാരമില്ല, ഹിറ്റ്മാന്‍ 'സിക്‌സര്‍ മൂഡില്‍!' (വീഡിയോ)

മുംബൈ ക്യമ്പില്‍ രോഹിത് ശര്‍മ പരിശീലനത്തില്‍
രോഹിത് ശര്‍മ
രോഹിത് ശര്‍മ ട്വിറ്റര്‍

മുംബൈ: നായക ഭാരമില്ലാതെയാണ് ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മ ഐപിഎല്‍ കളിക്കാനിറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ നിര്‍ഭയനായി കളിക്കാന്‍ ഹിറ്റ്മാന്‍ സാധിക്കും.

മുംബൈ ക്യാമ്പില്‍ താരം കഴിഞ്ഞ ദിവസം എത്തി പരിശീലനം ആരംഭിച്ചു. ഇപ്പോള്‍ പരിശീലന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കൂറ്റനടികളുമായാണ് രോഹിതിന്റെ പരിശീലനം. വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ സീസണില്‍ കാര്യമായി തിളങ്ങാന്‍ രോഹതിനു സാധിച്ചിരുന്നില്ല. ഇത്തവണ അതിന്റെ കേട് തീര്‍ക്കാനുള്ള ലക്ഷ്യവും രോഹിതിനുണ്ട്.

കഴിഞ്ഞ സീസണില്‍ 16 കളികളില്‍ നിന്നു 332 റണ്‍സാണ് താരം നേടിയത്. ഇത്തവണ പക്ഷേ ക്യാപ്റ്റന്‍ സ്ഥാനമില്ലാത്തതിനാല്‍ ഹിറ്റ്മാന്‍ മികവിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

രോഹിത് ശര്‍മ
ഫ്രാന്‍സിനായി തുടര്‍ച്ചയായി 84 മത്സരങ്ങള്‍; 2017നു ശേഷം ആദ്യമായി ഗ്രിസ്മാന്‍ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com