യൂറോയ്‌ക്കൊരുങ്ങുന്ന ജര്‍മനിക്ക് തിരിച്ചടി; പരിക്കേറ്റ് മാനുവല്‍ നൂയര്‍ പുറത്ത്

24ന് ഫ്രാന്‍സ്, 27ന് ഹോളണ്ട് ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ വെറ്ററന്‍ സൂപ്പര്‍ ഗോള്‍ കീപ്പര്‍ക്ക് നഷ്ടമാകും
മാനുവല്‍ നൂയര്‍
മാനുവല്‍ നൂയര്‍ട്വിറ്റര്‍

ബെര്‍ലിന്‍: ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ടീം തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. ജൂണില്‍ സ്വന്തം നാട്ടില്‍ നടക്കുന്ന യൂറോ കപ്പില്‍ ടീം മികവുറ്റ പ്രകടനം പ്രതീക്ഷിക്കുന്നു. ഫ്രാന്‍സ്, ഹോളണ്ട് ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരത്തിനൊരുങ്ങുകയാണ് അവര്‍.

അതിനിടെ ടീമിനു കനത്ത തിരിച്ചടിയായി വെറ്ററന്‍ സൂപ്പര്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറിന്റെ പരിക്ക്. യൂറോയ്ക്ക് മുന്നോടിയായുള്ള മത്സരമെന്ന നിലയില്‍ ഫ്രാന്‍സ്, ഹോളണ്ട് ടീമുകള്‍ക്കെതിരായ പോരാട്ടം ടീമിനു നിര്‍ണായകമാണ്. ഈ മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. നൂയര്‍ ക്യാമ്പിലും എത്തി. എന്നാല്‍ അതിനിടെ താരത്തിനു കാലിനു പരിക്കേറ്റു. ഇതോടെ ടീമില്‍ നിന്നു പുറത്തായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം 24നാണ് ഫ്രാന്‍സിനെതിരായ പോരാട്ടം. ഹോളണ്ടിനെ 27നും നേരിടും. നൂയര്‍ക്ക് പകരം ബാഴ്‌സലോണയുടെ അന്ദ്ര ടെര്‍ സ്റ്റിഗന്‍ ജര്‍മന്‍ ഗോള്‍ വല കാക്കും.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നൂയര്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ പുതിയ പരിക്ക് താരത്തിനു തിരിച്ചടിയായി മാറുകയായിരുന്നു. അതേസമയം ജൂണ്‍ മൂന്നിനു നടക്കുന്ന യുക്രൈനെതിരായ പോരാട്ടത്തില്‍ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

യുക്രൈനെതിരായ മത്സരം കഴിഞ്ഞു 11 ദിവസം കഴിയുമ്പോള്‍ ജര്‍മനി യൂറോയിലെ ആദ്യ പോരിനിറങ്ങും. സ്‌കോട്‌ലന്‍ഡാണ് എതിരാളികള്‍. യുക്രൈനെതിരായ പോരാട്ടത്തിനു ശേഷം യൂറോയ്ക്ക് മുന്‍പ് ജര്‍മന്‍ ടീം ഗ്രീസുമായും ഏറ്റുമുട്ടും.

മാനുവല്‍ നൂയര്‍
ഷമിയുടെ പകരക്കാരന്‍ മലയാളി താരം; സന്ദീപ് വാര്യര്‍ ഗുജറാത്ത് ടൈറ്റന്‍സില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com