'ആര്‍ആര്‍ആര്‍!'- ഈഡന്‍ ഗാര്‍ഡന്‍സിലെ 'ബ്ലോക്ക്ബസ്റ്റര്‍', 'തീപ്പൊരി' റസ്സല്‍

റസ്സല്‍ (25 പന്തില്‍ 64 റണ്‍സ്*), രമണ്‍ (17 പന്തില്‍ 35), റിങ്കു (15 പന്തില്‍ 23)
റിങ്കു, റസ്സല്‍, രമണ്‍
റിങ്കു, റസ്സല്‍, രമണ്‍ട്വിറ്റര്‍

കൊല്‍ക്കത്ത: ആദ്യ പോരാട്ടത്തില്‍ തന്നെ ഈഡന്‍ ഗാര്‍ഡന്‍സിനെ കോരിത്തരിപ്പിച്ച് ആന്ദ്രെ റസ്സലിന്റെ തീപ്പൊരി ബാറ്റിങ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ സീസണിലെ ആദ്യ പോരാട്ടത്തില്‍ മികച്ച സ്‌കോര്‍ റസ്സല്‍ കരുത്തില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് അടിച്ചു. എസ്ആര്‍എച്ചിന്റെ ലക്ഷ്യം 209 റണ്‍സ്.

റസ്സല്‍ ഏഴ് കൂറ്റന്‍ സിക്‌സുകളും മൂന്ന് ഫോറും സഹിതം 25 പന്തില്‍ 64 റണ്‍സെടുത്തു പുറത്താകാതെ നിന്നു. കോടിക്കിലക്കത്തില്‍ ഐപിഎല്ലില്‍ ചരിത്രം തിരുത്തി ഈ സീസണില്‍ കൊല്‍ക്കത്തയിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് റണ്‍സെടുത്തും പുറത്താകാതെ തുടര്‍ന്നു.

ടോസ് നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മുന്‍നിരയുടെ തകര്‍ച്ച വലിയ തിരിച്ചടിയായി. 51 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോഴേക്കും നാല് പ്രധാനപ്പെട്ട ബാറ്റര്‍മാര്‍ കൂടാരം കയറി.

ഓപ്പണറായി ഇറങ്ങിയ ഫില്‍ സാള്‍ട്ട് ഒരറ്റത്തു നിന്നു പൊരുതിയത് കൊല്‍ക്കത്തയ്ക്ക് ആശ്വാസമായി. താരം മൂന്ന് വീതം സിക്‌സും ഫോറും സഹിതം 40 പന്തില്‍ 54 റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുനില്‍ നരെയ്ന്‍ (2), വെങ്കടേഷ് അയ്യര്‍ (7), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (0), നിതീഷ് റാണ (9) എന്നിവരാണ് 51 റണ്‍സിനിടെ മടങ്ങിയത്. പിന്നീട് അഞ്ചാം വിക്കറ്റില്‍ രമണ്‍ദീപ് സിങ് സാള്‍ട്ടിനൊപ്പം ചേര്‍ന്നു ടീമിനെ ട്രാക്കിലാക്കി. താരം നാല് സിക്‌സും ഒരു ഫോറും സഹിതം 17 പന്തില്‍ 35 റണ്‍സെടുത്തു.

പിന്നാലെ ക്രീസില്‍ ഒന്നിച്ച റസ്സല്‍- റിങ്കു സിങ് സഖ്യമാണ് സ്‌കോര്‍ 200ല്‍ എത്തിച്ചത്. 81 റണ്‍സ് ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്. റിങ്കു 15 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 23 റണ്‍സെടുത്തു.

ഹൈദരാബാദിനായി ടി നടരാജന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മായങ്ക് മാര്‍ക്കണ്ഡെ രണ്ടും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍ മൂന്ന് സിക്‌സും മാര്‍ക്കോ ജന്‍സന്‍ നാല് സിക്‌സും വഴങ്ങി.

റിങ്കു, റസ്സല്‍, രമണ്‍
'ഇംഗ്ലീഷ് സ്‌ക്രിപ്റ്റ്!'- ജയിച്ചു തുടങ്ങി പഞ്ചാബ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com