ഫ്‌ളോറിയന്‍ വെറ്റ്‌സ്
ഫ്‌ളോറിയന്‍ വെറ്റ്‌സ്ട്വിറ്റര്‍

കിക്കോഫ്, ഗോള്‍! 7ാം സെക്കന്‍ഡില്‍ വലയില്‍ പന്തിട്ട് ജര്‍മന്‍ യുവ താരം വെറ്റ്‌സ് (വീ‍ഡ‍ിയോ)

ഫ്രാന്‍സിനെ 2-0ത്തിനു വീഴ്ത്തി ജര്‍മനി

പാരിസ്: ജര്‍മന്‍ യുവ താരം ഫ്‌ളോറിയന്‍ വെറ്റ്‌സ് ഇന്നലെ ഒരു അനുപമ റെക്കോര്‍ഡ് സ്വന്തമാക്കി. കളി തുടങ്ങി ഏഴാം സെക്കന്‍ഡില്‍ തന്നെ ഗോളടിച്ചാണ് ജര്‍മന്‍ താരം പുതിയ നേട്ടത്തിലെത്തിയത്. ഒരു കളിയില്‍ ജര്‍മനി നേടുന്ന ഏറ്റവും വേഗത്തിലുള്ള (സമയം) ഗോളെന്ന റെക്കോര്‍ഡാണ് യുവ താരം സ്വന്തം പേരിലാക്കിയത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും വേഗതയേറിയ ഗോളിന്റെ റെക്കോര്‍ഡ് പട്ടികയില്‍ ഈ ഗോള്‍ രണ്ടാമതായി. നേരത്തെ ആറാം സെക്കന്‍ഡില്‍ ഗോളടിച്ച ഓസ്ട്രിയയുടെ ക്രിസ്റ്റഫ് ബൗംഗാര്‍നറുടെ പേരിലാണ് റെക്കോര്‍ഡ്. ജര്‍മനിയുടെ തന്നെ ലൂക്കാസ് പൊഡോള്‍സ്‌കി ഇക്വഡോറിനെതിരെ നേടിയ ഗോളാണ് നേരത്തെ റെക്കോര്‍ഡ് പട്ടികയിലുണ്ടായിരുന്നത്.

ഈ ജര്‍മന്‍ റെക്കോര്‍ഡും വെറ്റ്‌സ് മറികടന്നു. പൊഡോള്‍സ്‌കി നേടിയ ഗോളിന്റെ നൂറിലൊരംശം വ്യത്യാസം വെറ്റ്‌സിന്റെ ഗോളിനുണ്ട്. ഇതോടെ മൊത്തം റെക്കോര്‍ഡ് പട്ടികയില്‍ വെറ്റ്‌സിന്റെ ഗോള്‍ രണ്ടാമതും ജര്‍മന്‍ റെക്കോര്‍ഡില്‍ ഒന്നാമതും എത്തി.

ഫ്രാന്‍സിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തിലാണ് ഈ റെക്കോര്‍ഡ് ഗോള്‍. മത്സരത്തില്‍ ജര്‍മനി 2-0ത്തിനു വിജയിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരിയറിലെ ആദ്യ രാജ്യാന്തര ഗോള്‍ തന്നെ ഇത്തരത്തില്‍ റെക്കോര്‍ഡോടെ ആയതും ശ്രദ്ധേയം. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദേശീയ ടീമില്‍ എത്തിയ ഇതിഹാസ മധ്യനിര താരം ടോണി ക്രൂസിന്റെ തിരിച്ചു വരവും ഈ ഗോളിനു വഴിയൊരുക്കിയതിലൂടെയായി എന്നതും കൗതുകം നിറച്ചു.

കിക്കോഫ് വിസില്‍ മുഴങ്ങി ഫസ്റ്റ് ടച്ചില്‍ നിന്നു മുന്നോട്ടു പോയ പന്ത് പിടിച്ചെടുത്തു ക്രൂസ് നേരെ അതു നീട്ടിയടിച്ചു വെറ്റ്‌സിനു മറിച്ചു നല്‍കുകയായിരുന്നു. വെറ്റ്‌സ് ലോങ് റേഞ്ച് ഷോട്ടിലൂടെ പന്ത് അതിവേഗം വലയിലാക്കുകയും ചെയ്തു. കളി തുടങ്ങി ഏഴാം സെക്കന്‍ഡില്‍ തന്നെ ജര്‍മനി ലീഡെടുത്തു.

ദീര്‍ഘ നാളായി അന്താരാഷ്ട്ര തലത്തില്‍ തുടരെ തിരിച്ചടി നേരിടുന്ന ജര്‍മനിയുടെ ആത്മവിശ്വാസം തിരിച്ചു പിടിക്കാന്‍ കെല്‍പ്പുള്ളതാണ് ഫ്രാന്‍സിനെതിരെ അവരുടെ നാട്ടില്‍ ചെന്നുള്ള 2-0ത്തിന്റെ വിജയം. ക്രൂസിന്റെ വരവോടെ ജര്‍മനിയുടെ കളി ഭാഷ തന്നെ മാറി.

ഹാന്‍സി ഫ്‌ളിക്കിന്റെ പകരക്കാരനായി പരിശീലകനായി എത്തിച്ച ജൂലിയന്‍ നാഗല്‍സ്മാന്‍ വിചാരിച്ച രീതിയിലേക്ക് ടീം സെറ്റായി. യൂറോ കപ്പ് സ്വന്തം നാട്ടില്‍ അടിക്കാനുള്ള ജര്‍മനിയുടെ ശ്രമത്തിനു ഇന്ധനം പകരുന്ന പ്രകടനമാണ് ഫ്രാന്‍സിലെ ലിയോണില്‍ ജര്‍മനി പുറത്തെടുത്തത്.

ഫ്‌ളോറിയന്‍ വെറ്റ്‌സ്
ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ബ്രസീല്‍; ഫ്രാന്‍സിനെ വീഴ്ത്തി ജര്‍മ്മനി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com