സ്‌പൈഡര്‍ കാം പണിമുടക്കി, ടീമുകള്‍ക്ക് പണികിട്ടി!

ഒന്നാം ഓവറില്‍ രണ്ട് പന്തുകള്‍ എറിഞ്ഞതിനു പിന്നാലെ മത്സരം നിര്‍ത്തി
സ്പൈഡര്‍ കാം തകരാര്‍ പരിഹരിക്കുന്നു
സ്പൈഡര്‍ കാം തകരാര്‍ പരിഹരിക്കുന്നുട്വിറ്റര്‍

ജയ്പുര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടത്തിനിടെ നാടകീയ സംഭവങ്ങള്‍. രാജസ്ഥാന്‍ ആദ്യം ബാറ്റിങിനിറങ്ങി രണ്ട് പന്തുകള്‍ മാത്രം കളിച്ചതിനു പിന്നാലെ മത്സരം നിര്‍ത്തി വച്ചു. രാജസ്ഥാന്‍ തട്ടകമായ ജയ്പുര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെ സ്‌പൈഡര്‍ കാം സിസ്റ്റം തകരാറിലായതിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിയത്.

ഒന്നാം ഓവറിലെ രണ്ട് പന്തുകള്‍ എറിഞ്ഞു തീര്‍ന്നതിനു പിന്നാലെയാണ് മത്സരം നിര്‍ത്തിയത്. സ്‌പൈഡര്‍ കാമിന്റെ വയറുകള്‍ പിച്ചിലേക്ക് വീണതാണ് മത്സരം മുടക്കിയത്. പിന്നീട് ഇവ പരിഹരിച്ച ശേഷമാണ് പോരാട്ടം പുനരാരംഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്ലിലെ ആദ്യ പോരിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു മികച്ച സ്‌കോര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സടിച്ചു. ലഖ്‌നൗവിനു ജയിക്കാന്‍ 194 റണ്‍സ്.

ടോസ് നേടി രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചു. സഞ്ജു 52 പന്തില്‍ ആറ് സിക്‌സും മൂന്ന് ഫോറും സഹിതം 82 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു.

സ്പൈഡര്‍ കാം തകരാര്‍ പരിഹരിക്കുന്നു
മുന്നില്‍ നിന്നു നയിച്ച് സഞ്ജു; രാജസ്ഥാന് മികച്ച സ്‌കോര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com