ലാപ്‌ടോപ്പും ടാബും വാഴ്ത്തുപാട്ടുമില്ല; ബൗണ്ടറി ലൈനില്‍ നിന്നു തന്ത്രം മെനഞ്ഞ് 'നെഹ്‌റാജി!'

ഫുട്ബോള്‍ പരിശീലകരെ അനുസ്മരിപ്പിക്കുന്ന ഇടപെടലുമായി ഗ്രൗണ്ട് നിറഞ്ഞ് ഗുജറാത്ത് കോച്ച് ആശിഷ് നെഹ്റ
ആശിഷ് നെഹ്റ
ആശിഷ് നെഹ്റട്വിറ്റര്‍

അഹമ്മദാബാദ്: ആദ്യ വരവില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കിരീടം നേടിയപ്പോള്‍ കൈയടി നേടിയത് പരിശീലകന്‍ ആശിഷ് നെഹ്‌റയായിരുന്നു. പതിവ് ഐപിഎല്‍ പരിശീലകരില്‍ നിന്നു വ്യത്യസ്തനായാണ് നെഹ്‌റയെ ഡഗൗട്ടില്‍ ആരാധകര്‍ കണ്ടത്. മറ്റ് ടീമുകളുടെ പരിശീലകര്‍ ലാപ് ടോപ്പിനു മുന്നില്‍ ഇരുന്നു തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍, കൈയിലൊരു കരിക്കുമായി നില്‍ക്കുന്ന നെഹ്‌റയുടെ ചിത്രം അന്ന് വൈറലായിരുന്നു.

ഇന്നലെ ആദ്യ പോരാട്ടത്തില്‍ തങ്ങളുടെ മുന്‍ നായകന്‍ ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയപ്പോഴും ആരാധകരുടെ കൈയടി മുഴുവന്‍ നെഹ്‌റയ്ക്ക്. മത്സരത്തിലുടനീളം താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി നെഹ്‌റ ഡഗൗട്ടിലുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫുട്‌ബോളില്‍ പരിശീലകനാണ് കളി നിയന്ത്രിക്കുന്നത്. എന്നാല്‍ ഈ രീതിയല്ല ക്രിക്കറ്റില്‍. ഗ്രൗണ്ടില്‍ ക്യാപ്റ്റനാണ് എല്ലാം. ഗുജറാത്തിന്റെ കാര്യത്തില്‍ പക്ഷേ അങ്ങനെയല്ലെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഫുട്‌ബോള്‍ കോച്ചിനെ അനുസ്മരിപ്പിക്കുന്ന ഇടപെടലാണ് നെഹ്‌റ നടത്തുന്നതെന്നു ആരാധകര്‍.

ആരും പാടിപ്പുകഴ്ത്താത്ത ഹീറോയാണ് ആശിഷ് നെഹ്‌റയെന്നു ആരാധകര്‍ കുറിക്കുന്നു. മുംബൈ ബാറ്റ് ചെയ്ത മുഴുവന്‍ സമയത്തും നെഹ്‌റ തന്റെ താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ബൗണ്ടറി ലൈനിനു അരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും ഗുജറാത്ത് നേടിയ നേട്ടത്തിന്റെ പിന്നില്‍ ഈ മനുഷ്യനാണ്. ഉജ്ജ്വല പരിശീലകനും വഴികാട്ടിയുമായ നെഹ്‌റ.

എല്ലാവരും കരുതിയിരുന്നത് ഗുജറാത്തിന്റെ കിരീട നേട്ടത്തിനും രണ്ടാം സീസണിലെ രണ്ടാം സ്ഥാനത്തിനുമെല്ലാം കാരണക്കാരന്‍ ഹര്‍ദിക് ആണെന്നായിരുന്നു. എന്നാല്‍ അതല്ലെന്നു ഇന്നലെ വ്യക്തമായി. ഗുജറാത്തിന്റെ നേട്ടത്തിനെല്ലാം പിന്നില്‍ കരിക്കും കുടിച്ച് ബൗണ്ടറി ലൈനിനു പുറത്തു നിന്ന ആശിഷ് നെഹ്‌റയാണ്.

ഹര്‍ദിക് പാണ്ഡ്യ സത്യത്തില്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിനെ വിഡ്ഢികളാക്കുകയായിരുന്നു. ഗുജറാത്തിന്റെ ജയത്തിനും ഇതുവരെയുള്ള നേട്ടത്തിനുമെല്ലാം പിന്നില്‍ നെഹ്‌റയാണെന്നു ഇന്നലെ അവര്‍ക്ക് ബോധ്യപ്പെട്ടു.

ഗ്രൗണ്ടില്‍ എവിടെ നോക്കിയാലും ആശിഷ് നെഹ്‌റയുണ്ട്- ഇങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.

ആശിഷ് നെഹ്റ
ഹര്‍ദികിനു നേരെ കൂക്കി വിളി! മുന്‍ നായകനെ വെറുതെ വിടാതെ ആരാധകര്‍ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com