വെടിക്കെട്ട് പൂരം, റെക്കോര്‍ഡുകള്‍ അടിച്ചെടുത്തു; മുംബൈയെ തറപറ്റിച്ച് സണ്‍റൈസേഴ്സ്

മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു
ഹര്‍ദിക് പാണ്ഡ്യ
ഹര്‍ദിക് പാണ്ഡ്യഎക്‌സ്

ഹൈദരാബാദ്: ഐപിഎല്ലില്‍ റെക്കോര്‍ഡുകള്‍ വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് തറപറ്റിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയര്‍ത്തിയ 278 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 64 റണ്‍സ് നേടിയ തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ സണ്‍റൈസേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 277 റണ്‍സാണ് അടിച്ചെടുത്തത്. ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), ഹെന്റിച്ച് ക്ലാസന്‍ (34 പന്തില്‍ 80), എയ്ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരുടെ ഇന്നിങ്്സുകളാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

മുംബൈ നിരയില്‍ തിലക് വര്‍മയുടെ (34 പന്തില്‍ 64) മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഫിനീഷിങ്ങുണ്ടായില്ല. ഇഷാന്‍ കിഷന്‍ (12 പന്തില്‍ 26) രോഹിത് ശര്‍മ (13 പന്തില്‍ 34) സഖ്യം 56 റണ്‍സ് ചേര്‍ത്തു. സ്‌കോര്‍ബോര്‍ഡില്‍ 66 റണ്‍സ് ആയിരിക്കെ രോഹിത്തും മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ നമന്‍ ധിര്‍ തകര്‍ത്തടിച്ചെങ്കിലും വ്യക്തിഗത സ്‌കോര്‍ 30ല്‍ നില്‍ക്കേ കമിന്‍സു ക്യാച്ച് നല്‍കി മടങ്ങി. 11ാമത്തെ ഓവറില്‍ ടീം സ്‌കോര്‍ 150 കടത്തിയാണ് താരം മടങ്ങിയത്.

പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യക്ക് (20 പന്തില്‍ 24) വേണ്ടത്ര വേഗത്തില്‍ റണ്‍സ് ഉയര്‍ത്താനായില്ല. ഇതിനിടെ തിലകും മടങ്ങി. ആറ് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. അവസാന ഓവറുകളില്‍ ടിം ഡേവിഡും (22 പന്തില്‍ 42) റൊമാരിയോ ഷെപേര്‍ഡും (6 പന്തില്‍ 15) വമ്പനടികള്‍ പുറത്തെടുത്തെങ്കിലും 246ല്‍ ലക്ഷ്യത്തിനു 32 റണ്‍സ് അകലെ ഇന്നിങ്‌സ് അവസാനിച്ചു. ഹൈദരാബാദിന് വേണ്ടി ജയ്ദേവ് ഉനദ്കട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹര്‍ദിക് പാണ്ഡ്യ
ഐപിഎല്ലിലെ കൂറ്റന്‍ സ്‌കോര്‍; മുംബൈക്കെതിരെ സണ്‍റൈസ് അടിച്ചിട്ടത് 277 റണ്‍സ്

മത്സരത്തിലൂടെ ഐപിഎല്‍ ചരിത്രത്തില്‍ പത്തോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചു കൂട്ടുന്ന ടീമായി മാറി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 2021ല്‍ പത്തോവറില്‍ 131/3 റണ്‍സ് നേടിയ മുംബൈയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ഐപിഎല്ലില്‍ അതിവേഗം 100 റണ്‍സ് നേടുന്ന നാലാമത്തെ ടീമായും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 7 ഓവറിലാണ് ഹൈദരാബാദ് ഇന്ന് ടീം സ്‌കോര്‍ നൂറ് കടന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോര്‍ കൂടിയായിരുന്നു ഇത്. ആദ്യ ആറോവറില്‍ 81 റണ്‍സാണ് ടീം വാരിയത്. 2017ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ 79 റണ്‍സായിരുന്നു ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവുമുയര്‍ന്ന സ്‌കോര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com