ചരിത്രമെഴുതി ബിജയ് ഛേത്രി! ലാറ്റിനമേരിക്കന്‍ ടീമില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഉറുഗ്വെ ക്ലബ് കോളണ്‍ എഫ്‌സിയില്‍ കളിക്കും
ബിജയ് ഛേത്രി
ബിജയ് ഛേത്രിട്വിറ്റര്‍

ചെന്നൈ: ചരിത്രമെഴുതി ചെന്നൈ എഫ്‌സിയുടെ ഇന്ത്യന്‍ പ്രതിരോധ താരം ബിജയ് ഛേത്രി. ലാറ്റിനമേരിക്കന്‍ ക്ലബിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി ബിജയ് ഛേത്രി മാറി.

ഉറുഗ്വെ ക്ലബ് കോളണ്‍ എഫ്‌സിയിലേക്ക് താരം ലോണില്‍ കളിക്കാന്‍ പോകും. ഈ വര്‍ഷം അവസാന ലാറ്റിനമേരിക്കന്‍ ക്ലബിലേക്ക് ചേക്കേറും. താരത്തിന്റെ വിദേശ ലീഗിലേക്കുള്ള മാറ്റം ചെന്നൈയിന്‍ എഫ്‌സി സ്ഥിരീകരിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉറുഗ്വെയിലെ മോണ്ടെവീഡിയോയിലാണ് ക്ലബിന്റെ ആസ്ഥാനം. സെഗുണ്ട ഡിവിഷന്‍ പ്രൊഫഷണല്‍ (ഉറുഗ്വെയിലെ രണ്ടാം ഡിവിഷന്‍ പോരാട്ടം) ടൂര്‍ണമെന്റിലാണ് ടീം കളിക്കുന്നത്. നിലവില്‍ ടീം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

മണിപ്പുര്‍ സ്വദേശിയായ ബിജയ് ഷില്ലോങ് ലജോങിലൂടെയാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് സീനിയര്‍ ലെവലില്‍ ഇന്ത്യന്‍ ആരോസിനായി കളിച്ചു. ചെന്നൈ സിറ്റി, റിയല്‍ കശ്മിര്‍, ശ്രീനിധി ഡെക്കാന്‍ ടീമുകള്‍ക്കായി കളിച്ചു. പിന്നീടാണ് ചെന്നൈ എഫ്‌സിയിലൂടെ 22കാരന്‍ ഐഎസ്എല്ലില്‍ അരങ്ങേറിയത്.

ബിജയ് ഛേത്രി
2 ജയങ്ങള്‍; രാജസ്ഥാന്‍ രണ്ടാം സ്ഥാനത്ത്, ഒന്നാമന്‍...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com