വീണ്ടും കോഹ്‌ലി- ഗംഭീര്‍! ഇന്ന് ചിന്നസ്വാമിയില്‍ തീ പാറും പോര്

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു- കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പോരാട്ടം
വിരാട് കോഹ്ലി, ആന്ദ്ര റസ്സല്‍
വിരാട് കോഹ്ലി, ആന്ദ്ര റസ്സല്‍പിടിഐ

ബംഗളൂരു: ഐപിഎല്ലില്‍ ഇന്ന് തീ പറത്തും പോരാട്ടം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ഒരര്‍ഥത്തില്‍ കോഹ്‌ലി- ഗൗതം ഗംഭീര്‍ നേര്‍ക്കുനേര്‍ വരുന്ന സീസണിലെ ആദ്യ അങ്കം എന്നും ഇന്നത്തെ പോരാട്ടത്തെ അടയാളപ്പെടുത്താം.

കഴിഞ്ഞ കളികയില്‍ വെട്ടിത്തിളങ്ങിയ ആന്ദ്ര റസ്സലും കോഹ്‌ലിയും നേര്‍ക്കുനേര്‍ വരുന്നുവെന്ന സവിശേഷതയും മത്സരത്തിനുണ്ട്. കൊല്‍ക്കത്ത ആദ്യ കളി ജയിച്ച് രണ്ടാം മത്സരത്തിനും ബംഗളൂരു മൂന്നാം പോരിനുമാണ് ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു പരാജയപ്പെട്ട ബംഗളൂരു രണ്ടാം പോരില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി ജയ വഴിയില്‍ എത്തിയാണ് ഇന്ന് ഇറങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആദ്യ പോരില്‍ കീഴടക്കിയാണ് കൊല്‍ക്കത്ത എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്തയുടെ ദീര്‍ഘ നാളായുള്ള നെടുംതൂണുകള്‍ റസ്സലും സുനില്‍ നരെയ്‌നും ആദ്യ പോരില്‍ തിളങ്ങിയിരുന്നു. ഫാഫ് ഡുപ്ലെസി, കോഹ്‌ലി, മാക്‌സ്‌വെല്‍ ത്രയങ്ങളുടെ ബാറ്റിങ് കരുത്തിലാണ് ആര്‍സിബി ആത്മവിശ്വാസം പുലര്‍ത്തുന്നത്. മൂവര്‍ സംഘത്തെ റസ്സല്‍- നരെയ്ന്‍ സ്പിന്‍, പേസ് തന്ത്രത്തില്‍ കുരുക്കാമെന്നാണ് കൊലി്‍

ഹൈദരാബാദിനെതിരെ റസ്സല്‍ കത്തും ബാറ്റിങാണ് നടത്തിയത്. വെറും 25 പന്തില്‍ താരം 64 റണ്‍സെടുത്തു പുറത്താകാതെ നിന്നു. നരെയ്ന്‍ നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. മുന്‍നിര ആദ്യ കളിയില്‍ പരാജയപ്പെട്ടതാണ് കൊല്‍ക്കത്തയ്ക്ക് തലവേദന. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരടക്കമുള്ളവര്‍ ഇത്തവണ തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് കെകെആറിന്.

പഞ്ചാബിനെതിരെ കോഹ് ലിയുടെ ബ്രില്ല്യന്റ് ഇന്നിങ്‌സാണ് ബംഗളൂരുവിനെ തുണച്ചത്. 77 റണ്‍സാണ് താരം അടിച്ചെടുത്തത്.

വിരാട് കോഹ്ലി, ആന്ദ്ര റസ്സല്‍
കണിശം ബൗളിങ്! ഡല്‍ഹിയെ വീഴ്ത്തി രാജസ്ഥാന്‍, തുടര്‍ച്ചയായ രണ്ടാം ജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com