ഇതാണോ ഔട്ട്! ബംഗ്ലാ നായകന്റെ വിചിത്ര ഡിആര്‍എസ് (വീഡിയോ)

കുശാന്‍ മെന്‍ഡിസിനു നേരെ എല്‍ബിഡബ്ല്യു അപ്പീല്‍!
കുശാന്‍ മെന്‍ഡിസ് പ്രതിരോധിച്ച ഈ ഷോട്ടിലാണ് ബംഗ്ലാ നായകന്‍റെ എല്‍ബിഡബ്ല്യു അപ്പീല്‍
കുശാന്‍ മെന്‍ഡിസ് പ്രതിരോധിച്ച ഈ ഷോട്ടിലാണ് ബംഗ്ലാ നായകന്‍റെ എല്‍ബിഡബ്ല്യു അപ്പീല്‍വീഡിയോ ദൃശ്യം

ധാക്ക: ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാടകീയ സംഭവങ്ങള്‍. ബംഗ്ലാ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ എടുത്ത ഒരു ഡിആര്‍എസ് തീരുമാനം ആരാധകരെ അമ്പരപ്പിച്ചു. എല്‍ബിഡബ്ല്യു ഔട്ടിനായാണ് നായകന്‍ ഡിആര്‍എസ് എടുത്തത്. സഹ താരങ്ങള്‍ പോലും നായകന്റെ റിവ്യൂ അപ്പീല്‍ കണ്ട് അന്തംവിട്ടു.

ഒന്നാം ദിനത്തില്‍ കുശാല്‍ മെന്‍ഡിസ് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. തയ്ജുല്‍ ഇസ്ലാമിന്റെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ കളിച്ച മെന്‍ഡിസിന്റെ ബാറ്റിന്റെ മധ്യത്തില്‍ തന്നെ കൊണ്ടു. പാഡുമായി പന്തിനു ഒരു ബന്ധവുമുണ്ടായിരുന്നില്ല.

പിന്നാലെ ഷാന്റോ അപ്പീല്‍ ചെയ്തു. പന്തെറിഞ്ഞ തയ്ജുല്‍ അടക്കമുള്ള സഹ താരങ്ങളിലാരും പക്ഷേ അപ്പീല്‍ ചെയ്തില്ല. പിന്നാലെയാണ് ഷാന്റോ എല്‍ബിഡബ്ല്യുക്കായി റിവ്യൂ കൊടുത്തത്. അമ്പയറുടെ നോട്ടൗട്ട് തീരുമാനം ശരിയാണെന്നു മൂന്നാം അമ്പയറും വിധിച്ചതോടെ വെറുതെ ഒരു ഡിആര്‍എസ് കളഞ്ഞതു മാത്രം മിച്ചം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരാധകര്‍ വലിയ പരിഹാസമാണ് നായകനെതിരെ ചൊരിയുന്നത്. എക്കാലത്തേയും മോശം ഡിആര്‍എസ് റിവ്യു എന്നായിരുന്നു പലരുടേയും പ്രതികരണം.

ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആദ്യം ബാറ്റിങിനു ഇറങ്ങിയ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെന്ന നിലയില്‍. 93 റണ്‍സെടുത്തു കുശാല്‍ മെന്‍ഡിസ് പിന്നീട് പുറത്തായി. താരത്തിനു അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്.

കുശാന്‍ മെന്‍ഡിസ് പ്രതിരോധിച്ച ഈ ഷോട്ടിലാണ് ബംഗ്ലാ നായകന്‍റെ എല്‍ബിഡബ്ല്യു അപ്പീല്‍
രാഹുല്‍ ഇംപാക്ട് പ്ലയര്‍! ലഖ്‌നൗവിനെ നയിച്ച് നിക്കോളാസ് പൂരാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com