റിങ്കുവിനു സ്വന്തം ബാറ്റ് സമ്മാനിച്ച് കോഹ്‌ലി, ഹൃദ്യം

ബംഗളൂരു- കൊല്‍ക്കത്ത മത്സരത്തിനു പിന്നാലെയാണ് ആരാധകരുടെ ഹൃദയം കീഴടക്കിയ സംഭവം
കോഹ്ലി റിങ്കുവിനു ബാറ്റ് സമ്മാനിച്ചപ്പോള്‍
കോഹ്ലി റിങ്കുവിനു ബാറ്റ് സമ്മാനിച്ചപ്പോള്‍ട്വിറ്റര്‍

ബംഗളൂരു: ഫിനിഷിങ് റോളില്‍ സമീപ കാലത്ത് മികച്ച പ്രകടനം നിരന്തരം പുറത്തെടുത്ത താരമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്‍റെ റിങ്കു സിങ്. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ വീഴ്ത്തി കൊല്‍ക്കത്ത ജയം ആഘോഷിച്ചു. പിന്നാലെ റിങ്കുവിനു സ്വന്തം ബാറ്റ് സമ്മാനിച്ച് ആര്‍സിബി സൂപ്പര്‍ താരം വിരാട് കോഹ്‌ലി ആരാധകരുടെ ഹൃദയം കീഴടക്കി.

ഡ്രസിങ് റൂമില്‍ വച്ചാണ് കോഹ്‌ലി റിങ്കുവിനു ബാറ്റ് സമ്മാനിച്ചത്. താരത്തിന്റെ സ്ഥിരതയുള്ള പ്രകടനത്തിനുള്ള സമ്മാനമായാണ് മുന്‍ നായകന്‍ ബാറ്റ് സമ്മാനിച്ചത്. ഇതിന്റെ ചിത്രം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഔദ്യോഗിക എക്‌സ് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 'ഞങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ബന്ധം'- എന്ന കുറിപ്പോടെയാണ് കൊല്‍ക്കത്ത വീഡിയോ പങ്കിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്ത തുടര്‍ച്ചയായ രണ്ടാം ജയമാണ് നേടിയത്. ആര്‍സിബിയെ ഏഴ് വിക്കറ്റിനാണ് കെകെആര്‍ വീഴ്ത്തിയത്. മുന്‍നിര ബാറ്റര്‍മാരെല്ലാം തിളങ്ങിയതോടെ അനായാസ വിജയമാണ് കൊല്‍ക്കത്ത നേടിയത്. മത്സരത്തില്‍ റിങ്കു അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

കോഹ്ലി റിങ്കുവിനു ബാറ്റ് സമ്മാനിച്ചപ്പോള്‍
ഡേവിഡ് വില്ലി പിന്‍മാറി; കിവി പേസര്‍ മാറ്റ് ഹെൻ‍റി ലഖ്‌നൗ ടീമില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com