പന്ത് ആഘോഷിക്കുമോ? ഇന്ന് ഡല്‍ഹി- ചെന്നൈ ത്രില്ലര്‍

ഐപിഎല്ലില്‍ ഇന്ന് രാത്രി 7.30ന് ഡല്‍ഹി ക്യാപിറ്റല്‍സ്- ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടം
ഋഷഭ് പന്ത്, ഋതുരാജ് ഗെയ്ക്‌വാദ്
ഋഷഭ് പന്ത്, ഋതുരാജ് ഗെയ്ക്‌വാദ്ട്വിറ്റര്‍

വിശാഖപട്ടണം: തുടരെ രണ്ട് മത്സരങ്ങള്‍ ദയനീയമായി തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ട് തുടര്‍ ജയങ്ങളുമായി നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇന്ന് രണ്ടാം പോരില്‍ നേരിടും. ഡല്‍ഹി ക്യാപ്റ്റനായുള്ള തിരിച്ചു വരവ് ഇന്നെങ്കിലും ഋഷഭ് പന്ത് ആഘോഷിക്കുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്.

വിശാഖപട്ടണത്തെ ഡെ. വൈഎസ് രാജശേഖര റെഡ്ഡി എസിഎ- വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം. രണ്ട് ജയങ്ങളുടെ ആധികാരികതയില്‍ നെറ്റ് റണ്‍റേറ്റ് ബലത്തില്‍ ചെന്നൈ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഡല്‍ഹി ഒന്‍പതാമതും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാറപകടത്തിനു ശേഷം ഏതാണ്ട് ഒന്നര വര്‍ഷത്തെ ഇടവേള കഴിഞ്ഞുള്ള വരവ് ഇതുവരെ പന്തിനു ആഘോഷിക്കാന്‍ സാധിച്ചില്ല. ആദ്യ രണ്ട് മത്സരത്തിലും മികവോടെ തുടങ്ങിയിട്ടും മികച്ച രീതിയില്‍ ഇന്നിങ്‌സ് രൂപപ്പെടുത്താനും പന്തിനു കഴിഞ്ഞിട്ടില്ല. അതെല്ലാം പരിഹരിച്ച് വിജയ വഴിയിലെത്താനുള്ള ശ്രമത്തിലായിരിക്കും ഡല്‍ഹി.

ചെന്നൈ നായകനായുള്ള അരങ്ങേറ്റം തുടരെ രണ്ട് വിജയങ്ങളോടെ ആഘോഷിക്കാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദ്. മുന്‍ നായകനും ഇതിഹാസവുമായ ധോനിയുടെ പിന്‍ബലത്തിലാണ് താരം ക്യാപ്റ്റന്‍സിയില്‍ തിളങ്ങുന്നത്.

പഞ്ചാബ്, രാജസ്ഥാന്‍ ടീമുകളോടാണ് ഡല്‍ഹി തോറ്റത്. ചെന്നൈ ബംഗളൂരു, ഗുജറാത്ത് ടീമുകളെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്.

ഋഷഭ് പന്ത്, ഋതുരാജ് ഗെയ്ക്‌വാദ്
ഹൈദരാബാദിനു വന്‍ നഷ്ടം; വാനിന്ദു ഹസരങ്ക ഐപിഎല്‍ കളിക്കില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com