110 അര്‍ധ സെഞ്ച്വറികള്‍! ചരിത്ര നേട്ടത്തില്‍ ഡേവിഡ് വാര്‍ണറും

ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍, ലോക റെക്കോര്‍ഡ്
‍ഡേവിഡ് വാര്‍ണര്‍
‍ഡേവിഡ് വാര്‍ണര്‍പിടിഐ

വിശാഖപട്ടണം: ടി20 ക്രിക്കറ്റിലെ ഒരു റെക്കോര്‍ഡ് നേട്ടത്തിനൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി, അതിനു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമാണ് വാര്‍ണര്‍ എത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് വാര്‍ണര്‍ എത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് വാര്‍ണര്‍ റെക്കോര്‍ഡിനൊപ്പമെത്തിയത്. താരത്തിന്റെ ടി20 ഫോര്‍മാറ്റിലെ 110ാം അര്‍ധ ശതകമാണിത്. ഇത്രയും അര്‍ധ സെഞ്ച്വറികളാണ് ഗെയ്‌ലിനുമുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ ഐപിഎല്‍ സീസണില്‍ തന്നെ താരം റെക്കോര്‍ഡ് സ്വന്തം പേരിലാക്കുമെന്നും ഏതാണ്ടുറപ്പ്. ചെന്നൈക്കെതിരെ 35 പന്തില്‍ 52 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്.

373 മത്സരങ്ങള്‍ കളിച്ചാണ് വാര്‍ണര്‍ റെക്കോര്‍ഡിലെത്തിയത്. ഗെയ്ല്‍ 463 മത്സരങ്ങള്‍ കളിച്ചാണ് 110 അര്‍ധ സെഞ്ച്വറി, പ്ലസ് സ്‌കോറുകള്‍ നേടിയത്. വിരാട് കോഹ്‌ലി 101 അര്‍ധ സെഞ്ച്വറികള്‍ നേടി പിന്നിലുണ്ട്. താരം 479 മത്സരങ്ങള്‍ കളിച്ചാണ് ഇത്രയും 50, പ്ലസ് സ്‌കോറുകള്‍ സ്വന്തമാക്കിയത്. പാക് നായകന്‍ ബാബര്‍ അസം 98 അര്‍ധ സെഞ്ച്വറികളും ജോസ് ബട്‌ലര്‍ 86 അര്‍ധ ശതകങ്ങളും ടി20 ഫോര്‍മാറ്റില്‍ നേടി.

‍ഡേവിഡ് വാര്‍ണര്‍
കസറി പന്ത്! തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി; ചെന്നൈക്ക് താണ്ടാന്‍ 192 റണ്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com