ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദ സെമിയില്‍ ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് മത്സരം സമനിലയില്‍
ലൂക്കാ മോഡ്രിച്ചും ഹാരി കെയ്‌നും
ലൂക്കാ മോഡ്രിച്ചും ഹാരി കെയ്‌നും image credit: UEFA Champions League

മുനിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദ സെമിയില്‍ ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് മത്സരം സമനിലയില്‍. ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി പിരിഞ്ഞു.

ബയേണിന്റെ ഹോംഗ്രൗണ്ടില്‍ കളിയില്‍ ഉടനീളം ആധിപത്യം ബയേണിനായിരുന്നുവെങ്കിലും റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുക്കുകയായിരുന്നു. റയലിന് വേണ്ടി വിനിഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടി. 24-ാം മിനിറ്റിലും 83-ാം മിനിറ്റിലുമായിരുന്ന് വിനിഷ്യസിന്റെ ഗോളുകള്‍. ഇതില്‍ 83-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് വിനിഷ്യസ് ഗോള്‍ നേടിയത്. റയലിന്റെ റോഡ്രിഗോയെ ബയേണിന്റെ കിം മിന്‍ ജെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബയേണിന് വേണ്ടി ലിറോയ്‌ സനെ, ഹാരി കെയ്ന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ലിറോയ് സന്‍ 53-ാം മിനിറ്റിലും ഹാരി കെയ്ന്‍ 57-ാം മിനിറ്റിലുമാണ് വല കുലുക്കിയത്. ഹാരി കെയ്‌ന്റെ ഗോള്‍ പെനാല്‍റ്റിയിലൂടെയാണ്. ബയേണിന്റെ മുസിയാലയെ റയല്‍ താരം വാസ്‌ക്വസ് ബോക്‌സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിച്ചത്. ബയേണിന് വേണ്ടി ഹാരി കെയ്‌ന്റെ 43-ാം ഗോളാണിത്. ആദ്യ പകുതിയില്‍ റയല്‍ മാഡ്രിഡിനായിരുന്നു മുന്‍തൂക്കം. മെയ് 9നാണ് ഇരുടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി മത്സരം.

ലൂക്കാ മോഡ്രിച്ചും ഹാരി കെയ്‌നും
ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com