ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ജൂണ്‍ ഒന്നിനാണ് ടി20 ലോകകപ്പിന് തുടക്കമാവുക.
ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍
ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍എക്സ്

ന്യൂഡല്‍ഹി: പ്രമുഖ പാല്‍ ഉത്പാദന ബ്രാന്‍ഡായ അമൂല്‍ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെയും അമേരിക്കയെയും സ്‌പോണസര്‍ ചെയ്യും. ഇരുടീമുകളുടേയും ക്രിക്കറ്റ് ബോര്‍ഡുകളാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ഒന്നിനാണ് ടി20 ലോകകപ്പിന് തുടക്കമാവുക.

ഇതാദ്യമായാണ് അമേരിക്ക ലോകകപ്പ് ക്രിക്കറ്റ് കളിക്കുന്നത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ്. ജൂണ്‍ ഒന്നിന് അമേരിക്കയും കാനഡയും തമ്മിലാണ് ലോകകപ്പ് ഉദ്ഘാടന മത്സരം. ഇതാദ്യമായല്ല അമുല്‍ ക്രിക്കറ്റ് ടീമുകകളെ സ്‌പോണസര്‍ ചെയ്യുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയെയും നെതര്‍ലെന്‍ഡിനെയും അഫ്ഗാനെയും സ്‌പോണസര്‍ ചെയ്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്തിടെ അമൂല്‍ പാല്‍ ഉത്പന്നങ്ങള്‍ അമേരിക്കയിലും വിതരണം തുടങ്ങിയിരുന്നു. അമൂലിന്റെ നന്മ ലോകമെമ്പാടുമുള്ളവരുടെ ഹൃദയങ്ങളും പുരസ്‌കാരങ്ങളും നേടാന്‍ അമേരിക്കന്‍ ടീമിനെ പ്രാപ്തരാക്കും. ഐസിസി ടി20 ലോകകപ്പിനുള്ള അമേരിക്കന്‍ ടീമിന് അശംസകള്‍ നേരുന്നുവെന്ന് അമൂല്‍ മാനേജിങ് ഡയറക്ടര്‍ ജയന്‍ മേത്ത പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ടീമുമായി നേരത്തെയും അമൂല്‍ സഹകരിച്ചിരുന്നു. ജൂണ്‍ മൂന്നിന് ശ്രിലങ്കയ്‌ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരം

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍
ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com