എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

12 പന്തില്‍ 11 റണ്‍സുമായി ഹിറ്റ്മാന്‍ പുറത്തായി
രോഹിത് ശര്‍മ
രോഹിത് ശര്‍മട്വിറ്റര്‍

മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ ഇന്നലെ രോഹിത് ശര്‍മ ഇംപാക്ട് പ്ലെയറായിരുന്നു. ആരാധകരെ അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്. എന്നാല്‍ അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ടീമിലെ സ്പിന്നറായ പിയൂഷ് ചൗള.

മുന്‍ ക്യാപ്റ്റനു പുറം വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാറ്റിങിനു മാത്രം ഇറങ്ങിയാല്‍ മതിയെന്ന തീരുമാനത്തില്‍ ടീം എത്തിയതെന്നു ചൗള വെളിപ്പെടുത്തി. മുന്‍കരുതലെന്ന നിലയിലാണ് രോഹിതിനെ ഇത്തരത്തില്‍ ബാറ്റിങിനു മാത്രം ഇറക്കാന്‍ തീരുമാനിച്ചതെന്നും ചൗള വ്യക്തമാക്കി. 12 പന്തുകള്‍ നേരിട്ട് രോഹിത് 11 റണ്‍സുമായി മടങ്ങിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ സീസണില്‍ മുംബൈക്ക് ആശിച്ച ഫലം കിട്ടാത്തത് ടീമിന്റെ മൊത്തം പ്രകടനം കാരണമാണെന്നു ചൗള ചൂണ്ടിക്കാട്ടുന്നു. ടീമിനു വേഗം കുറവായിരുന്നു. ടി20ക്കു വേണ്ട രീതിയിലല്ല ടീം ടൂര്‍ണമെന്റില്‍ കളിച്ചത്. ഇത് എല്ലായ്‌പ്പോഴും സംഭവിക്കുന്ന കാര്യമൊന്നുമല്ല. എന്നാല്‍ ഒരിക്കലെങ്കിലും ടീമുകള്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുമെന്നും ചൗള വ്യക്തമാക്കി.

മത്സരത്തില്‍ കൊല്‍ക്കത്ത 24 റണ്‍സിനു മുംബൈയെ വീഴ്ത്തുകയും ചെയ്തു. ഐപിഎല്ലില്‍ നിന്നു മുംബൈ പുറത്താകുകയും ചെയ്തു. ഇനിയുള്ള മൂന്ന് മത്സരം ജയിച്ചാലും അവര്‍ക്ക് പ്ലേ ഓഫ് സാധ്യത ഇല്ല.

രോഹിത് ശര്‍മ
'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com