നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

മുബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചു
ജെറാര്‍ഡ് കോറ്റ്സിയെ ക്ലീന്‍ ബൗള്‍‍ഡാക്കി കൊല്‍ക്കത്ത ജയം ഉറപ്പിച്ച മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ആഘോഷം
ജെറാര്‍ഡ് കോറ്റ്സിയെ ക്ലീന്‍ ബൗള്‍‍ഡാക്കി കൊല്‍ക്കത്ത ജയം ഉറപ്പിച്ച മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ആഘോഷംപിടിഐ

മുംബൈ: ഒടുവില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീഴ്ത്തി. 12 വര്‍ഷം നീണ്ട കാത്തരിപ്പിനാണ് കൊല്‍ക്കത്ത വിരാമമിട്ടത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ കെകെആര്‍ 24 റണ്‍സിനു വീഴ്ത്തി. ജയത്തോടെ അവര്‍ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുത്തു. മുംബൈ പ്ലേ ഓഫിലെത്താതെ പുറത്താകുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 19.5 ഓവറില്‍ 169 റണ്‍സിനു എല്ലാവരും പുറത്തായി. ജയം തേടിയിറങ്ങിയ മുംബൈ 18.5 ഓവറില്‍ വെറും 145 റണ്‍സില്‍ കൂടാരം കയറി.

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ നിരയില്‍ 56 റണ്‍സെടുത്ത സൂര്യ കുമാര്‍ യാദവും 24 റണ്‍സെടുത്ത ടിം ഡേവിഡും മാത്രമാണ് പിടിച്ചു നിന്നത്. മുന്‍നിരയെ മറ്റ് ബാറ്റര്‍മാരെല്ലാം കളി മറന്നു.

സൂര്യകുമാര്‍ ആറ് ഫോറും രണ്ട് സിക്‌സും പറത്തി. ടിം ഡേവിഡ് ഓരോ സിക്‌സും ഫോറും നേടി.

അവസാന രണ്ടോവറില്‍ 32 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. ശേഷിച്ചത് മൂന്ന് വിക്കറ്റുകള്‍. ക്രീസില്‍ ടിം ഡേവിഡായിരുന്നു. താരം നില്‍ക്കുന്നത് മുംബൈക്ക് പ്രതീക്ഷയുള്ള ഘടകവുമായിരുന്നു.

19ാം ഓവര്‍ എറിയാനെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ പന്ത് ടിം ഡേവിഡ് സിക്‌സര്‍ തൂക്കിയതോടെ 11 പന്തില്‍ 26 ആയി ലക്ഷ്യം. എന്നാല്‍ രണ്ടാം പന്തില്‍ സ്റ്റാര്‍ക്ക് ടിം ഡേവിഡിനെ മടക്കി. മൂന്നാം പന്തില്‍ പിയൂഷ് ചൗളയേയും പുറത്താക്കി താരം ഹാട്രിക്ക് വക്കില്‍. നാലാം പന്തില്‍ ജസ്പ്രിത് ബുംറ ഒരു റണ്‍സെടുത്തു. അഞ്ചാം പന്തില്‍ ജെറാര്‍ഡ് കോറ്റ്‌സിയെ സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ മുംബൈ ഇന്നിങ്‌സിനു തിരശ്ശീലയും വീണു. 2012ലെ ജയത്തിനു ശേഷം ആദ്യമായി വാംഖഡെയുടെ ആകാശത്ത് കെകെആറിന്റെ വിജയ ചിരി.

മിച്ചല്‍ സ്റ്റാര്‍ക്ക് ടൂര്‍ണമെന്റില്‍ ആദ്യമായി കോടികളുടെ മൂല്യം തെളിയിച്ചു. താരം നാല് വിക്കറ്റുകള്‍ പിഴുതു. കൊല്‍ക്കത്ത സ്പിന്നര്‍മാര്‍ സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കും വിജയത്തിന്റെ ക്രെഡിറ്റുണ്ട്. ഇരുവരും നാലോവറില്‍ 22 റണ്‍സ് വീതം മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആന്ദ്ര റസ്സലും രണ്ട് വിക്കറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്കായി വെങ്കടേഷ് അയ്യര്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. വെറ്ററന്‍ മനീഷ് പാണ്ഡെയെ ഇംപാക്ട് പ്ലെയറായി കളിപ്പിക്കാനുള്ള തീരുമാനവും ശരിയായി മാറി. ഇരുവരും മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ തിളങ്ങിയത്.

വെങ്കടേഷ് 52 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 70 റണ്‍സെടുത്തു. മനീഷ് പാണ്ഡെ രണ്ട് വീതം സിക്‌സും ഫോറും സഹിതം 31 പന്തില്‍ 42 റണ്‍സും കണ്ടെത്തി. ഒരു ഘട്ടത്തില്‍ 57 റണ്‍സിനിടെ കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആറാം വിക്കറ്റില്‍ വെങ്കടേഷ്- മനീഷ് പാണ്ഡെ സഖ്യമാണ് അവരെ കളിയിലേക്ക് തിരിച്ചെത്തിച്ചത്.

മുംബൈ നിരയില്‍ ബുംറ മികച്ച പേസുമായി കളം വാണു. താരം 3.5 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നുവാന്‍ തുഷാരയും മൂന്ന് വിക്കറ്റെടുത്തു തിളങ്ങി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടും പിയൂഷ് ചൗള ഒരു വിക്കറ്റും സ്വന്തമാക്കി.

ജെറാര്‍ഡ് കോറ്റ്സിയെ ക്ലീന്‍ ബൗള്‍‍ഡാക്കി കൊല്‍ക്കത്ത ജയം ഉറപ്പിച്ച മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ആഘോഷം
'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com