മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

ബംഗ്ലാദേശിനായി കളിക്കാന്‍ മുസ്തഫിസുര്‍ റഹ്മാനും നാട്ടിലേക്ക് മടങ്ങിയത് ഇരട്ട പ്രഹരം
മതീഷ പതിരന
മതീഷ പതിരനട്വിറ്റര്‍

ചെന്നൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പൊരുതുന്ന നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി. ഫോമിലുള്ള അവരുടെ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരന നാട്ടിലേക്ക് മടങ്ങി.

തുടയിലേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ മടക്കം. കഴിഞ്ഞ ആഴ്ചയാണ് താരത്തിനു പരിക്കേറ്റത്. പിന്നീട് ചെന്നൈക്കായി കളിച്ചിട്ടില്ല. തുടര്‍ ചകിത്സയും വിശ്രമവും ആവശ്യമായി വന്നതോടെയാണ് താരം നാട്ടിലേക്ക് മടങ്ങിയത്. പതിരന തിരികെ ടീമിലേക്ക് മടങ്ങി എത്തുമോ എന്ന കാര്യത്തിലൊന്നും ചെന്നൈ വ്യക്തത വരുത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ടീമിന്റെ ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റാണ് യുവ താരം. മികച്ച പേസുമായി കളം വാഴുന്ന താരം വിക്കറ്റുകള്‍ വീഴ്ത്തുന്നതിലും മികവ് കാണിച്ചിരുന്നു.

ആറ് കളിയില്‍ നിന്നു 13 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പതിരനയ്‌ക്കൊപ്പം മികച്ച രീതിയില്‍ പന്തെറിഞ്ഞ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനും ദേശീയ ടീമിനായി കളിക്കാന്‍ നാട്ടിലേക്ക് മടങ്ങിയത് ചെന്നൈക്ക് ഇരട്ട പ്രഹരമായി. മുസ്തഫിസുറാണ് ചെന്നൈ ടീമിനായി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. താരം 9 കളിയില്‍ നിന്നു 14 വിക്കറ്റുകള്‍ സ്വന്തമാക്കി.

മതീഷ പതിരന
ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com