ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

മലയാളി താരങ്ങളായ അനസ് യഹിയ, മുഹമ്മദ് അജ്മല്‍ എന്നിവരുള്‍പ്പെട്ട ടീമിനാണ് തിരിച്ചടി
ഇന്ത്യന്‍ പുരുഷ റിലേ ടീം
ഇന്ത്യന്‍ പുരുഷ റിലേ ടീംട്വിറ്റര്‍

നസ്സൗ: ഇന്ത്യന്‍ പുരുഷ റിലേ ടീമിനു വന്‍ തിരിച്ചടി. ലോക അത്‌ലറ്റിക്‌സ് 4x400 റിലേ പോരാട്ടത്തിന്റെ ഹീറ്റ്‌സില്‍ ഇന്ത്യന്‍ ടീം പുറത്ത്. ഇതോടെ ഫൈനലിലെത്താനുള്ള അവസരവും ഇന്ത്യക്ക് നഷ്ടമായി. ഒപ്പം പാരിസ് ഒളിംപിക്‌സ് യോഗ്യതയും തുലാസിലായി.

മലയാളി താരങ്ങളായ അനസ് യഹിയ, മുഹമ്മദ് അജ്മല്‍ എന്നിവരുള്‍പ്പെട്ട ടീമിനാണ് തിരിച്ചടി. രാജേഷ് രമേഷ്, അമോജ് ജേക്കബ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

രണ്ടാം ഘട്ടത്തില്‍ ഓടിയ രാജേഷ് രമേഷ് പരിക്കേറ്റ് പിന്‍മാറിയതാണ് ടീമിനു കനത്ത തിരിച്ചടിയായി മാറിയത്. ആദ്യ ഘട്ടം അനസ് ഓടി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ രാജേഷ് പാതി വഴിയില്‍ പരിക്കേറ്റ് ഓട്ടം നിര്‍ത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഈ പോരാട്ടത്തിന്റെ ഹീറ്റ്‌സില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ഫൈനല്‍ യോഗ്യത നേടുന്ന ടീമുകള്‍ക്കാണ് പാരിസ് ഒളിംപിക്‌സിനു അവസരമുള്ളത്. ഹീറ്റ്‌സില്‍ ആദ്യ രണ്ടിലെത്താത്ത എല്ലാ ടീമുകള്‍ക്കും നാളെ ഒളിംപിക്‌സ് അവസരത്തിനായി മറ്റൊരു ഹീറ്റ്‌സ് കൂടിയുണ്ട്.

ഒളിംപിക്‌സ് യോഗ്യത നേടാന്‍ ഇന്ത്യന്‍ പുരുഷ റിലേ ടീമിനുള്ള അവസാന ചാന്‍സാണിത്. ഈ പോരില്‍ മൂന്ന് ഹീറ്റ്‌സാണുള്ളത്. ഇതില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കാണ് ഒളിംപിക്‌സ് യോഗ്യത.

2023ല്‍ ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 2 മിനിറ്റും 59.05 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിച്ച സംഘമാണ് അനസും മുഹമ്മദ് അജ്മലും ഉള്‍പ്പെട്ട റിലേ ടീം.

ഇന്ത്യന്‍ പുരുഷ റിലേ ടീം
സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com