മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

ഡല്‍ഹി 8 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ്
അര്‍ധ സെഞ്ച്വറി നേടിയ മക്ഗുര്‍ക്
അര്‍ധ സെഞ്ച്വറി നേടിയ മക്ഗുര്‍ക്പിടിഐ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു മുന്നില്‍ മികച്ച ലക്ഷ്യം വച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനു ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് മുന്നില്‍ വച്ചത്. രാജസ്ഥാന് ജയിക്കാന്‍ 222 റണ്‍സ്.

ഓപ്പണര്‍മാരായ ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക്, അഭിഷേക് പൊരേല്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇരുവരും മിന്നല്‍ തുടക്കമാണ് ടീമിനു നല്‍കിയത്. പ്രത്യേകിച്ച് മക്ഗുര്‍ക്. താരം 20 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സെടുത്തു മടങ്ങി.

അഭിഷേകാണ് ടോപ് സ്‌കോറര്‍. താരം 36 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 65 റണ്‍സ് കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മക്ഗുര്‍ക് പുറത്തായ ശേഷം അഭിഷേക് ക്രീസില്‍ തുടര്‍ന്നു. എന്നാല്‍ മറുഭാഗത്ത് വിക്കറ്റുകള്‍ വീഴുന്നുണ്ടായിരുന്നു. ഒടുവില്‍ അഭിഷേകും മടങ്ങുമ്പോള്‍ സ്‌കോര്‍ 13ാം ഓവറില്‍ 144 റണ്‍സ്. 150ല്‍ എത്തുമ്പോഴേക്കും ക്യാപ്റ്റന്‍ ഋഷഭ് പന്തും മടങ്ങി.

പിന്നീട് ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഗുല്‍ബദിന്‍ നയ്ബ് എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 200 കടത്തിയത്. സ്റ്റബ്‌സ് 20 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 41 റണ്‍സെടുത്തു. നയ്ബ് ഒരോ സിക്‌സും ഫോറുമായി 19 റണ്‍സെടുത്തും മടങ്ങി.

രാജസ്ഥാനു വേണ്ടി അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 24 റണ്‍സ് മാത്രാണ് അശ്വിന്‍ വഴങ്ങിയത്. മറ്റെല്ലാവര്‍ക്കും നല്ല തല്ല് കിട്ടി. ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

അര്‍ധ സെഞ്ച്വറി നേടിയ മക്ഗുര്‍ക്
ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com