'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

വൈഡ് ബോളുകള്‍ വരെ പല തവണ പരിശോധിക്കുന്ന തേര്‍ഡ് അംപയര്‍ സഞ്ജുവിന്റെ ഔട്ട് കൃത്യമായി പരിശോധിച്ചില്ലെന്നുമാണ് വിമര്‍ശനം
'സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം
'സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജ്‌സഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ഔട്ടിനെ തുടര്‍ന്ന് വിവാദം. 46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കെയാണ് വിവാദ തീരുമാനത്തിലൂടെ സഞ്ജു പുറത്താവുന്നത്.

സഞ്ജുവിന്റേത് ഔട്ടല്ലെന്നും അംപയറുടേത് തെറ്റായ തീരുമാനമായിരുന്നുവെന്നും ആരാധകര്‍ ഐപിഎല്ലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റുകളിട്ട് പ്രതിഷേധിച്ചു. സഞ്ജുവിനെ തെറ്റായ തീരുമാനത്തിലൂടെ ഔട്ടാക്കിയത്, രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായെന്നും ആരാധകര്‍ കുറിച്ചു.

വൈഡ് ബോളുകള്‍ വരെ പല തവണ പരിശോധിക്കുന്ന തേര്‍ഡ് അംപയര്‍ സഞ്ജുവിന്റെ ഔട്ട് കൃത്യമായി പരിശോധിച്ചില്ലെന്നുമാണ് വിമര്‍ശനം. സഞ്ജുവിന്റെ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെന്നാണ് ആരാധകരുടെ വാദം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി. എന്നാല്‍ ഹോപ്പ് പന്ത് കയ്യിലൊതുക്കുന്ന സമയത്ത് കുഷ്യനില്‍ സ്പര്‍ശിച്ചുവെന്ന വാദവമുണ്ട്. ഇല്ലെന്ന് മറുവാദവും. എന്നാല്‍ അതൊന്ന് മറ്റൊരു ആംഗിളില്‍ പരിശോധിക്കാന്‍ തേര്‍ഡ് അംപയര്‍ തയ്യാറായിരുന്നില്ല. ഹോപ്പിന്റെ ഷൂ ബൗണ്ടറി ലൈനില്‍ തൊടുത്തത് വീഡിയോയില്‍ വ്യക്തമായി കാണാം. വീണ്ടുമൊരു പരിശോധനയ്ക്ക് നില്‍ക്കാതെ തേര്‍ഡ് അപംയര്‍ വിധി പറഞ്ഞു. ഇതിനിടെ മത്സരത്തിലെ ഫീല്‍ഡ് അംപയറും മലയാളിയുമായ അനന്തപത്മനാഭനോട് സഞ്ജു തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com