കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

അടുത്ത സീസണില്‍ പുതിയ ടീമിലേക്ക്
കെഎല്‍ രാഹുല്‍
കെഎല്‍ രാഹുല്‍ട്വിറ്റര്‍

ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായക സ്ഥാനത്തു നിന്നു കെഎല്‍ രാഹുലിനെ ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ശേഷിക്കുന്ന മത്സരങ്ങളില്‍ രാഹുല്‍ ടീമിനെ നയിക്കില്ലെന്നാണ് പുറത്തു വന്ന വിവരം. 2022ല്‍ 17 കോടിയെന്ന ആ സീസണിലെ റെക്കോര്‍ഡ് തുകയ്ക്കാണ് പുതിയ ടീമായ ലഖ്‌നൗ രാഹുലിനെ ക്യാപ്റ്റനായി കൊണ്ടു വന്നത്.

ഈ സീസണോടെ താരം ടീം വിടുമെന്നും അടുത്ത സീസണില്‍ മറ്റൊരു ടീമിലേക്ക് പോകാന്‍ താരം ഒരുങ്ങുകയാണെന്നും വിവരമുണ്ട്. ടീമിനു ഇനി രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഇതില്‍ രണ്ടിലും വിജയം അനാവാര്യമാണ്. മാത്രമല്ല ജയിച്ചാലും ബാക്കി ടീമുകളുടെ മത്സര ഫലവും കാത്തിരിക്കണം. രണ്ട് മത്സരങ്ങളിലും താരം ബാറ്ററായി കളത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ കെഎല്‍ രാഹുലിനെ ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക ശകാരിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. മത്സര ശേഷം സ്റ്റേഡിയത്തില്‍ ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുമ്പില്‍ പരസ്യമായാണ് ഗോയങ്ക രാഹുലിനോടും കോച്ച് ജസ്റ്റിന്‍ ലാംഗറോടും അതൃപ്തി അറിയിക്കുന്നത്. പിന്നാലെയാണ് രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തുലാസിയെന്ന റിപ്പോര്‍ട്ടുകളും വന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടീമിന്റെ മോശം പ്രകടനത്തില്‍ അതൃപ്തി സഞ്ജീവ് ഗോയങ്കയുടെ മുഖത്ത് പ്രകടമായിരുന്നു. കൈകള്‍ കൊണ്ട് തനിക്കൊന്നും കേള്‍ക്കേണ്ടെന്ന രീതിയില്‍ ഗോയങ്ക ആംഗ്യം കാട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ തോല്‍വിയുടെ പേരില്‍ രാഹുലിനെ പരസ്യമായി അപമാനിച്ചതില്‍ ആരാധകരും സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.

ലഖ്നൗ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 165 റണ്‍സ് ഹൈദരാബാദ് ബാറ്റര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് 9.4 ഓവറിലാണ് അടിച്ചെടുത്തത്.

കെഎല്‍ രാഹുല്‍
അഞ്ചാം പോരിലും ജയം! ബംഗ്ലാദേശിനെ തകര്‍ത്ത് ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com