പ്രതിഭയുടെ സവിശേഷ അടയാളം! ഡൊമിനിക്ക് തീം ടെന്നീസ് മതിയാക്കുന്നു

2020ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ് തീം. കരിയറിലെ ഏക ഗ്രാന്‍സ് സ്ലാം കിരീടവും ഇതുതന്നെ
ഡൊമിനിക്ക് തീം
ഡൊമിനിക്ക് തീംട്വിറ്റര്‍

വിയന്ന: മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനും പ്രതിഭാധനനായ താരവുമായ ഓസ്ട്രിയയുടെ ഡൊമിനിക്ക് തീം ഈ സീസണ്‍ കൂടിയേ കളത്തിലുണ്ടാകു. സീസണ്‍ അവസാനം താന്‍ ടെന്നീസ് മതിയാക്കുമെന്നു തീം പ്രഖ്യാപിച്ചു.

നിരന്തരം വേട്ടയാടുന്ന പരിക്കാണ് 30 വയസുള്ള താരത്തെ വിരമിക്കല്‍ തീരുമാനത്തില്‍ എത്താന്‍ പ്രേരിപ്പിച്ചത്. കൈത്തണ്ടയിലെ പരിക്ക് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താരത്തെ വേട്ടയാടുന്നുണ്ട്.

'വളരെ പ്രധാനപ്പെട്ടതും സങ്കടകരവും മനോഹരവുമായ സന്ദേശമാണിത്. ഈ സീസണ്‍ എന്റെ അവസാനത്തേതായിരിക്കും. പിന്നില്‍ ചില കാരണങ്ങളുണ്ട്. ആദ്യത്തേത് എന്റെ കൈത്തണ്ട തന്നെ. രണ്ടാമത്തേത് എന്റെ ആന്തരിക വികാരമാണ്. ഇക്കാര്യം കുറച്ചു കാലമായി എന്റെ ചിന്തയിലുണ്ട്.'

'ഞാന്‍ സ്വപ്നം പോലും കാണാത്ത വിജയങ്ങളും ട്രോഫികളും എനിക്കു ലഭിച്ചു. അവിശ്വസനീയ യാത്രയായിരുന്നു. ഒടുവില്‍ ഈ സീസണോടെ എന്റെ കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം ശരിയാണെന്ന നിഗമനത്തില്‍ ഞാന്‍ എത്തി'- വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി തീം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ ലോക മൂന്നാം നമ്പര്‍ താരമായിരുന്ന തീം 2021ലെ സീസണ്‍ വരെ മിന്നും ഫോമിലായിരുന്നു. എന്നാല്‍ അതിനു ശേഷമാണ് പരിക്ക് വേട്ട തുടങ്ങുന്നത്. പിന്നീട് പഴയ മികവ് തുടരാന്‍ താരത്തിനു കഴിഞ്ഞില്ല. റാങ്കിങില്‍ വളരെ പിന്നിലേക്കും പോയി.

2020ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ് തീം. കരിയറിലെ ഏക ഗ്രാന്‍സ് സ്ലാം കിരീടവും ഇതുതന്നെ. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ വീഴ്ത്തിയാണ് താരം കരിയറിലെ ഏക ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയത്.

2020ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ എത്താന്‍ തീമിനു സാധിച്ചു. എന്നാല്‍ ജോക്കോവിചിനു മുന്നില്‍ വീണു. 2018, 19 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളും തീം കളിച്ചു. രണ്ട് തവണയും ഇതിഹാസ താരം റാഫേല്‍ നദാലിനു മുന്നില്‍ വീണു.

ഡൊമിനിക്ക് തീം
വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com