'ലോകകപ്പില്‍ വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങണം'

ശ്രദ്ധേയ അഭിപ്രായവുമായി സൗരവ് ഗാംഗുലി
വിരാട് കോഹ്‌ലി
വിരാട് കോഹ്‌ലിപിടിഐ

ന്യൂഡല്‍ഹി: വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായി വിരാട് കോഹ്‌ലി ഇറങ്ങണമെന്നു മുന്‍ നായകനും ഇതിഹാസ ഓപ്പണറുമായ സൗരവ് ഗാംഗുലി. നിലവില്‍ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഓപ്പണര്‍ കോഹ്‌ലിയാണ് അപാര ഫോമിലാണ് മുന്‍ ക്യാപ്റ്റന്‍ ബാറ്റ് വീശുന്നത്.

12 മത്സരങ്ങളില്‍ നിന്നു 634 റണ്‍സാണ് കോഹ്‌ലി ഇതുവരെ അടിച്ചത്. 1 സെഞ്ച്വറിയും ഇതിലുണ്ട്. 70.44 ആണ് ആവറേജ്. 153.51 ആണ് സ്‌ട്രൈക്ക് റേറ്റ്.

'വിരാട് അസാമാന്യ ഫോമില്‍ ബാറ്റ് ചെയ്യുന്നു. ഇന്നലെ പഞ്ചാബിനെതിരെ അദ്ദേഹം അതിവേഗം 90 അടിച്ച രീതി നോക്കു. ഇന്ത്യന്‍ ടീം ലോകകപ്പില്‍ അദ്ദേഹത്തെ ഓപ്പണറാക്കണം. കഴിഞ്ഞ കുറച്ച് ഐപിഎല്‍ ഇന്നിങ്‌സുകള്‍ മികച്ചതാണ്'- ഗാംഗുലി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മികച്ച സ്‌ക്വാഡാണ് ഇന്ത്യയുടേതെന്നും മുന്‍ ക്യാപ്റ്റന്‍ നിരീക്ഷിച്ചു. ടീം സന്തുലിതമാണ്. സാധ്യമായ ഏറ്റവും മികച്ച താരങ്ങളാണ് ടീമിലുള്ളത്.

ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ പറഞ്ഞ അഭിപ്രായവും ഗാംഗുലി എടുത്തു പറഞ്ഞു. ക്രീസില്‍ ഏറെ നേരം നിന്നു ഇന്നിങ്‌സ് കെട്ടിപ്പടുക്കാനുള്ള സമയമൊന്നും ടി20യില്‍ കിട്ടില്ല. പവര്‍ ഹിറ്റാണ് ടി20യുടെ മുഖമുദ്ര തന്നെ. ക്രീസില്‍ എത്തിയതു മുതല്‍ ആക്രമിച്ചു കളിക്കുക ഇതായിരിക്കണം തന്ത്രം എന്നാണ് സഞ്ജു പറഞ്ഞത്. ആ അഭിപ്രായം 100 ശതമാനവും ശരിയാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

വിരാട് കോഹ്‌ലി
കോഹ്‌ലി 'അതിമാനുഷന്‍!' മാജിക്ക് റണ്ണൗട്ടില്‍ ആരാധകര്‍ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com