കണ്ണീരുമായി കെട്ടിപ്പിടിച്ച് കോഹ്‌ലി; ദിനേഷ് കാര്‍ത്തികിന് രാജകീയ യാത്രയയപ്പ്; വീഡിയോ

ഈ സീസണില്‍ 187.36 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 326 റണ്‍സ് കാര്‍ത്തിക് നേടി.
Dinesh Karthik fights back tears as IPL retirement confirmed
കണ്ണീരുമായി കെട്ടിപ്പിടിച്ച് കോഹ്‌ലിഎക്സ്

ബാംഗ്ലൂര്‍: റോയല്‍ ചാലഞ്ചേഴ്‌സ് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് ഐപിഎല്ലില്‍ നിന്നും വിരമിച്ചു. രാജസ്ഥാന്‍ റോയല്‍സിനോട് എലിമിനിറ്റേറില്‍ പുറത്തായതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായത്. സീസണ്‍ തുടങ്ങുംമുന്‍പ് തന്നെ ഇത് തന്റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് കാര്‍ത്തിക് പറഞ്ഞിരുന്നു.

ഈ സീസണില്‍ 187.36 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 326 റണ്‍സ് കാര്‍ത്തിക് നേടി. 2008ല്‍ ഐപിഎല്‍ തുടങ്ങിയതു മുതല്‍ 16 സീസണുകള്‍ താരം തുടര്‍ച്ചയായി കളിച്ചു. കാണികളുടെ പിന്തുണക്ക് നന്ദി പറഞ്ഞുകൊണ്ട് ആര്‍സിബി കളിക്കാര്‍ സ്റ്റേഡിയം വലംവച്ചപ്പോള്‍ കാര്‍ത്തിക് തന്റെ ഗ്ലൗസ് അഴിച്ചുമാറ്റി ആരാധകര്‍ക്ക് നന്ദി അറിയിച്ചു. അതിനിടെ വികാരനിര്‍ഭരമായി കാര്‍ത്തികിനെ ആലിംഗനം ചെയ്യുന്ന കോഹ് ലിയും ഗ്യാലറിയുടെ മനം കവര്‍ന്നു. വീരോചിതമായ യാത്രയയപ്പാണ് സഹതാരങ്ങള്‍ കാര്‍ത്തികിന് നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

257ഐപിഎല്‍ മത്സരങ്ങള്‍ കാര്‍ത്തിക് കളിച്ചു. 4,812 റണ്‍സാണ് താരം അടിച്ചെടുത്തത്. ആറ് ടീമുകളില്‍ താരം കളിച്ചു. ഡല്‍ഹി ഡയര്‍ഡെവിള്‍സിലൂടെ (ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്) യാണ് 2008ല്‍ താരം ഐപിഎല്‍ കളിച്ചു തുടങ്ങിയത്. 2011വരെ ഡല്‍ഹിയിലായിരുന്നു. പിന്നീട് കിങ്സ് ഇലവന്‍ പഞ്ചാബ് (ഇന്ന് പഞ്ചാബ് കിങ്സ്) ടീമിനായി ഇറങ്ങി. രണ്ട് സീസണുകള്‍ മുംബൈ ഇന്ത്യന്‍സ് ജേഴ്സിയിലും കളിച്ചു. 2015ല്‍ 10 കോടിയ്ക്ക് താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂലെത്തി. പിന്നീട് ഗുജറാത്ത് ലയണ്‍സ് ടീമില്‍. 2016, 17 സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായും ഇറങ്ങി. കൊല്‍ക്കത്തയുടെ ക്യാപ്റ്റനുമായിരുന്നു.

ഒടുവില്‍ 2022ല്‍ 5.5 കോടിയ്ക്ക് താരം വീണ്ടും ആര്‍സിബിയിലെത്തി. 2022ലാണ് താരം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഫിനിഷര്‍ എന്ന നിലയില്‍ മിന്നും ബാറ്റിങായിരുന്നു താരം. 16 കളിയില്‍ നിന്നു താരം അടിച്ചെടുത്തത് 330 റണ്‍സ്. പിന്നാലെ 2022ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും താരമെത്തി.

Dinesh Karthik fights back tears as IPL retirement confirmed
ആര്‍സിബിയുടെ കുതിപ്പിന് അവസാനം; സഞ്ജുവും സംഘവും ക്വാളിഫയറില്‍, എതിരാളി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com