ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ട് തന്നെ 'ബ്ലോക്ക്ബസ്റ്റര്‍!' നദാലിന് എതിരാളി സ്വരേവ്

15ാം കിരീടം നേടി വിട പറയാന്‍ ഒരുങ്ങി റാഫേല്‍ നദാല്‍
Nadal vs Zverev blockbuster
നദാലും സ്വരേവുംട്വിറ്റര്‍

പാരിസ്: ഇതിഹാസ സ്പാനിഷ് താരം റാഫേല്‍ നദാലിന്റെ വിട വാങ്ങല്‍ എന്ന നിലയില്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഇത്തവണ ശ്രദ്ധേയമാണ്. ഗ്രാന്‍ഡ് സ്ലാം പോരിന്റെ ആദ്യ റൗണ്ട് തന്നെ ബ്ലോക്ക് ബസ്റ്ററായി മാറും. ആദ്യ റൗണ്ടില്‍ തന്നെ നദാലിന്റെ എതിരാളി ലോക നാലാം നമ്പര്‍ താരം ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്!

പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ കാര്യമായി കളത്തിലിറങ്ങാത്ത നദാല്‍ ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ കളിക്കാനിറങ്ങുന്നത് അണ്‍സീഡഡ് താരമായാണ്. ഇതോടെയാണ് ആദ്യ റൗണ്ടില്‍ തന്നെ ഉയര്‍ന്ന റാങ്കിലെ താരവുമായി നദാലിനു മത്സരിക്കാന്‍ ഇറങ്ങേണ്ടി വന്നത്. നിലവില്‍ 276ാം റാങ്കിലാണ് താരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റെക്കോര്‍ഡ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ നദാല്‍ ഒരു കിരീട നേട്ടത്തെ തന്റെ ഇഷ്ട വേദിയോടു വിട പറയുമോ എന്നതാണ് ടെന്നീസ് ലോകം ആകാംക്ഷയോടെ നോക്കുന്നത്. 2022ലെ സെമിയില്‍ ഇവിടെ സ്വരേവും നദാലും ഏറ്റുമുട്ടിയിരുന്നു. പരിക്കിനെ തുടര്‍ന്നു സ്വരേവ് മത്സരം മുഴുമിപ്പിക്കാതെ പിന്‍മാറി.

2022ലാണ് നദാല്‍ ഇവിടെ അവസാനമായി കിരീടം നേടിയത്. 14 തവണ ഇവിടെ കിരീടം സ്വന്തമാക്കിയ നദാല്‍ 15ാം ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി കളം വിടുമോ എന്നു കാത്തിരുന്നു കാണാം.

Nadal vs Zverev blockbuster
വെസ്റ്റ് ഹാമിനെ ഇനി ഹുലന്‍ ലോപറ്റേഗി പരിശീലിപ്പിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com