ലോക കിരീടത്തിനായുള്ള പോരാട്ടം ക്വാര്‍ട്ടറില്‍ അവസാനിപ്പിക്കേണ്ടി വന്ന ബ്രസീലിനെ ട്രോളി മന്ത്രി എം.എം.മണി. ബെല്‍ജിയത്തിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു മന്ത്രിയുടെ ട്രോള്‍.
മന്ത്രി ലക്ഷ്യം വെച്ചതാവട്ടെ മറ്റൊരു മന്ത്രിയേയും. ബ്രസീലിന്റെ ആരാധകനായ കടകംപള്ളി സുരേന്ദ്രനായിരുന്നു ഇവിടെ മന്ത്രി മണിയുടെ ഇര. ചങ്കിടിപ്പല്ല, ചങ്കുറപ്പാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല അണ്ണാ...കാനറി പട അല്ല, കാലിടറി പട എന്നായിരുന്നു മന്ത്രി മണി ഫേസ്ബുക്കില്‍ കുറിച്ചത്.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയം ബ്രസീലിനെ റഷ്യയില്‍ നിന്നും മടക്കിയത്. 13ാം മിനിറ്റില്‍ തന്നെ സെല്‍ഫ് ഗോളിലൂടെ ബെല്‍ജിയത്തിന് ലീഡ് നേടിക്കൊടുത്തും, അവസരങ്ങള്‍ തുലച്ചുമായിരുന്നു ബ്രസീല്‍ തങ്ങളുടെ പോരാട്ടം ക്വാര്‍ട്ടറില്‍ അവസാനിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ