ലൂസേഴ്‌സ് ഫൈനല്‍:  ആദ്യ പകുതിയില്‍ മുനിയറുടെ ഗോളില്‍ ബെല്‍ജിയം മുന്നില്‍

ഇംഗ്ലണ്ട്- ബെല്‍ജിയം മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ ബെല്‍ജിയം ഒരു ഗോളിന് മുന്നില്‍
ലൂസേഴ്‌സ് ഫൈനല്‍:  ആദ്യ പകുതിയില്‍ മുനിയറുടെ ഗോളില്‍ ബെല്‍ജിയം മുന്നില്‍

മോസ്‌ക്കോ: ഇംഗ്ലണ്ട്- ബെല്‍ജിയം മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ ബെല്‍ജിയം ഒരു ഗോളിന് മുന്നില്‍. കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ തോമസ് മുനിയറാണ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചത്. ചാഡ്‌ലിയുടെ പാസില്‍ നിന്നാണ് മുനിയര്‍ ബെല്‍ജിയത്തിനായി വല ചലിപ്പിച്ചത്. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നത് ഇംഗ്ലണ്ടിനെ ബാധിച്ചെങ്കിലും പിന്നീട് കളിയിലേക്ക് തിരിച്ചെത്താന്‍ അവര്‍ക്ക് സാധിച്ചു. എന്നാല്‍ ബെല്‍ജിയം അക്രമണവും കൗണ്ടര്‍ അറ്റാക്കും ചേര്‍ത്ത കളിയാണ് പുറത്തെടുത്തത്. അതിനിടെ സമനില ഗോള്‍ നേടാനുള്ള ഒരു സുവര്‍ണാവസരം ഇംഗ്ലണ്ടിന് ലഭിച്ചു. എന്നാല്‍ ഗോള്‍ നേടാനുള്ള നായകന്‍ ഹാരി കെയ്‌നിന്റെ ശ്രമം ഫലം കണ്ടില്ല. കെയ്ന്‍ പന്ത് പുറത്തേക്കടിച്ചു കളയുകയായിരുന്നു. സമാന രീതിയിലുള്ള ഒരവസരം ബെല്‍ജിയത്തിനും ലഭിച്ചെങ്കിലും അക്രോബാറ്റിക്ക് ഷോട്ടിലൂടെ ഗോള്‍ നേടാനുള്ള ടെലിമാന്‍സിന്റെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com