ഗോളാഘോഷം വീഴ്ചയില്‍ കലാശിച്ചു; ബ്രസീല്‍ ടീം പരിശീലകന്‍ ടിറ്റെയ്ക്കും പരുക്ക്

ഗോളാഘോഷം വീഴ്ചയില്‍ കലാശിച്ചു; ബ്രസീല്‍ ടീം പരിശീലകന്‍ ടിറ്റെയ്ക്കും പരുക്ക്
ഗോളാഘോഷം വീഴ്ചയില്‍ കലാശിച്ചു; ബ്രസീല്‍ ടീം പരിശീലകന്‍ ടിറ്റെയ്ക്കും പരുക്ക്

മോസ്‌ക്കോ: പരുക്കിന്റെ വാര്‍ത്തകളാണ് ഒന്നിന് പിന്നാലെ ഒന്നായി ബ്രസീല്‍ ക്യാംപില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്. നെയ്മര്‍ പരുക്ക് മാറി സെര്‍ബിയക്കെതിരേ  മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം ഡഗ്ലസ് കോസ്റ്റ, ഡാനിലോ എന്നിവര്‍ക്കും ഇപ്പോള്‍ പരുക്കേറ്റതായാണ് വാര്‍ത്തകള്‍. ഇരുവരും സെര്‍ബിയക്കെതിരേ കളിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.താരങ്ങള്‍ക്ക് മാത്രമല്ല പരിശീലകന്‍  ടിറ്റെയും പരുക്കേറ്റ്  വിശ്രമത്തിലാണ്. ഇംഗ്ലണ്ട് കോച്ച് ഗെരത് സൗത്ത്‌ഗേറ്റിന് പിന്നാലെ റഷ്യന്‍ ലോകകപ്പില്‍ പരുക്കേല്‍ക്കുന്ന  രണ്ടാമത്തെ പരിശീലകനാണ് ടിറ്റെ. 
ബ്രസീല്‍ ടീമിലെ ഡോക്ടര്‍മാര്‍ക്കാണ് പണി ശരിക്കും കിട്ടിയത്. കളിക്കാരെ മാത്രമല്ല, ടീമിലെ പരിശീലകരെയും പരുക്കിന് ചികിത്സിക്കേണ്ട അവസ്ഥയിലാണ് അവര്‍.
കോസ്റ്ററിക്കയ്‌ക്കെതിരായ മത്സരത്തിനിടെയാണ് ടിറ്റെ ഗ്രൗണ്ടില്‍ തെന്നി വീണത്. തുടയിലെ പേശികള്‍ക്കാണ് പരുക്കേറ്റത്. 91ാം മിനുട്ടില്‍ ഫിലിപ്പെ കുട്ടീഞ്ഞോ നേടിയ ഗോള്‍ ആഘോഷിക്കുന്നതിനിടെയാണ് ടിറ്റേയ്ക്ക് വീണ് പരുക്കേറ്റത്. ഗോളടിച്ചതിന്റെ സന്തോഷത്തില്‍ ഡഗ്ഗൗട്ടില്‍ നിന്ന് ഗ്രൗണ്ടിലേയ്ക്ക് ഓടിയിറങ്ങുന്നതിനിടെ സബ്സ്റ്റിറ്റിയൂട്ട് ഗോളി എഡേഴ്‌സണ്‍ മൊറേയ്‌സിനെ തട്ടിയാണ് ടിറ്റെ ഗ്രൗണ്ടില്‍ വീണത്.
പരുക്ക് ഗുരുതരമല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. കരിയറില്‍ ആദ്യമായാണ് ഒരു പരിശീലകന്റെ പരുക്കിന് ചികിത്സിച്ചതെന്ന് ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com