ബെല്‍ജിയത്തിന് തിരിച്ചടി; പരുക്കേറ്റ ലുകാകു ഇംഗ്ലണ്ടിനെതിരേ കളിച്ചേക്കില്ല

ബെല്‍ജിയത്തിന് തിരിച്ചടി; പരുക്കേറ്റ ലുകാകു ഇംഗ്ലണ്ടിനെതിരേ കളിച്ചേക്കില്ല
ബെല്‍ജിയത്തിന് തിരിച്ചടി; പരുക്കേറ്റ ലുകാകു ഇംഗ്ലണ്ടിനെതിരേ കളിച്ചേക്കില്ല

മോസ്‌ക്കോ: ഉജ്ജ്വലമായ രണ്ട്  വിജയങ്ങളോടെ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഏതാണ്ടുറപ്പിച്ച ബെല്‍ജിയത്തിന് വന്‍ തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ ബെല്‍ജിയത്തിനായി സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകു കളിച്ചേക്കില്ല. രണ്ട്  മത്സരങ്ങളിലും ഇരട്ട ഗോളുകള്‍ നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക സംഭാവനായാണ് ലുകാകു നല്‍കിയത്. 
ടുണീഷ്യക്കെതിരായ മത്സരത്തിനിടെയാണ് ലുകാകുവിന് പരുക്കേറ്റത്. കണങ്കാലിന് പരുക്കേറ്റ താരത്തെ കോച്ച് റോബര്‍ട്ടോ  മാര്‍ട്ടിനെസ് പിന്‍വലിച്ചിരുന്നു. 
നിലവില്‍ ഗോള്‍ വേട്ടക്കാരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം ഒന്നാമത് നില്‍ക്കുകയാണ് ലുകാകു. നാല് ഗോളുകള്‍ വീതമാണ് ഇരുവരും സ്വന്തമാക്കിയത്. 
ലുകാകുവിനൊപ്പം ക്യാപ്റ്റന്‍ ഈദന്‍ ഹസാദിനും പരുക്കിന്റെ വേവലാതികള്‍ വേട്ടയാടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരുമടക്കം മൂന്നോളം ബെല്‍ജിയം താരങ്ങളുടെ ഫിറ്റ്‌നസിലാണ് ടീമിന്  നിലവില്‍ ആശങ്കയുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com