റഫറിയെ ഹേഗിലെ യുദ്ധ തടവുകാര്‍ക്കുള്ള കോടതിയില്‍ വിചാരണ ചെയ്യണം; അധിക്ഷേപവുമായി സെര്‍ബിയന്‍ കോച്ച്‌

ഞാന്‍ അദ്ദേഹത്തെ ഹേഗിലേക്ക് അയക്കും. അവര്‍ അയാളെ വിചാരണയ്ക്ക് വയ്ക്കും, ഞങ്ങള്‍ക്കെതിരെ ചെയ്യുന്നത് പോലെ
റഫറിയെ ഹേഗിലെ യുദ്ധ തടവുകാര്‍ക്കുള്ള കോടതിയില്‍ വിചാരണ ചെയ്യണം; അധിക്ഷേപവുമായി സെര്‍ബിയന്‍ കോച്ച്‌

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ തോല്‍വി നേരിട്ടതിന് പിന്നാലെ റഫറിയെ ഹേഗിലെ യുദ്ധ തടവുകാര്‍ക്കുള്ള കോടതിയില്‍ വിചാരണ ചെയ്യണമെന്ന വാക്കുകളുമായി സെര്‍ബിയന്‍ പരിശീലകന്‍. ബല്‍ക്കന്‍ രാഷ്ട്രീയ ചൂടില്‍ നടന്ന സെര്‍ബിയ-സ്വിറ്റ്‌സര്‍ലാന്‍ഡ് മത്സരത്തിന് ശേഷമാണ് സെര്‍ബിയന്‍ കോച്ച് റഫറിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. 

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ജയിച്ചിരുന്നു എങ്കില്‍ നോക്കൗട്ടിലേക്ക് സെര്‍ബിയയ്ക്ക് യോഗ്യത നേടാമായിരുന്നു. സ്വതന്ത്ര്യ രാജ്യമായതിന് ശേഷം സെര്‍ബിയ ഇതുവരെ ലോക കപ്പ് നോക്കൗട്ടില്‍ കടന്നിട്ടില്ല. ഇനി ബ്രസീലിനെതിരായ കളിക്ക് ശേഷമെ സെര്‍ബിയയുടെ ലോക കപ്പ് ഭാവിയില്‍ തീരുമാനമാവുകയുള്ളു. 

66ാം മിനിറ്റില്‍ സ്വിസ് പ്രതിരോധ നിര താരം സ്റ്റീഫന്‍. ഫാബിയാന്‍ സചെയര്‍ എന്നിവര്‍ പെനാല്‍റ്റി ബോക്‌സിന് മുന്നില്‍ മിത്രോവിക്കിനെ വീഴ്ത്തിയതില്‍ ജര്‍മ്മനി റഫറി പെനാല്‍റ്റി വിധിക്കാതിരുന്നത് സെര്‍ബിയയെ ചൊടിപ്പിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തിന് ചുവപ്പ് കാര്‍ഡും മഞ്ഞക്കാര്‍ഡും നല്‍കില്ല. പകരം ഞാന്‍ അദ്ദേഹത്തെ ഹേഗിലേക്ക് അയക്കും. അവര്‍ അയാളെ വിചാരണയ്ക്ക് വയ്ക്കും, ഞങ്ങള്‍ക്കെതിരെ ചെയ്യുന്നത് പോലെ എന്നായിരുന്നു സെര്‍ബിയന്‍ കോച്ചിന്റെ പ്രതികരണം. 

മുന്‍ യൂഗോസ്ലോവ്യായിലെ യുദ്ധ തടവുകാരെ വിചാരണ ചെയ്യുന്നതിനുള്ള കോടതിയായിരുന്നു ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന രാജ്യാന്തര ക്രിമിനല്‍ ട്രൈബ്യൂണല്‍. ഇത് കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കുകയും മെക്കാനിസം ഫോണ്‍ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ ട്രൈബ്യൂണല്‍ അതിന് പകരം വരികയും ചെയ്തിരുന്നു. 

നേരത്തെ സ്വിസ് താരങ്ങളുടെ അല്‍ബേനിയയുടെ ഇരട്ടത്തലയുള്ള പരുന്തിനെ കാട്ടിയുള്ള ആഘോഷം വിവാദമായിരുന്നു. ഷെര്‍ദാന്‍ ഷാക്കിരിക്കും, ഗ്രാനിറ്റ് ഷാക്കയ്ക്കുമെതിരെ ഫിഫ നടപടി എടുത്തേക്കുമെന്നാണ് സൂചന. കളിക്കാരുടെ ശ്രദ്ധ കളയുന്ന രീതിയില്‍ ബഹളം വെച്ചെന്ന് ആരോപിച്ച് സര്‍ബിയന്‍ പരിശീലകനെതിരേയും ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

1998, 99 കാലത്തെ കൊസോവ യുദ്ധത്തിന്റെ മുറിപാടുകള്‍ സെര്‍ബിയയുടെ മനസില്‍ നിന്നും ഇതുവരെ വിട്ടുപോയിട്ടുമില്ല. ഈ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ അഭയം തേടിയവരുടെ കൂട്ടത്തില്‍ സ്വിസ് ടീമിലെ അംഗമായ വാലണ്‍ ബെഹ്രാമിയുമുണ്ട്. ബെഹ്രാമിയെ പോലെ രണ്ട് ലക്ഷത്തോളം സെര്‍ബിയക്കാരാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കഴിയുന്നത്.

കൊസോവയുടെ അടയാളം കാണിച്ചുള്ള സ്വിസ് താരങ്ങളുടെ ആഘോഷം തങ്ങളെ അപമാനിക്കാന്‍ ഉറച്ചുള്ളതാണെന്നാണ് സെര്‍ബിയന്‍ ആരാധകരുടെ നിലപാട്. കൊസോവ വംശജരാണ് ഗോള്‍ ആഘോഷിച്ച ഷാക്കിരിയും ഷാക്കയും. കൊസോവയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ഷാക്കിരി കൊസോവയുടെ പതാക തുന്നിച്ചേര്‍ത്ത ബൂട്ട് ധരിച്ചാണ് കളിക്കാനിറങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com