ചെച്‌നിയന്‍ തലവന്‍ ടീമിനെ ദുരൂപയോഗം ചെയ്യുന്നു; സല വിരമിക്കല്‍ ചിന്തയിലെന്ന് റിപ്പോര്‍ട്ട്‌

ഒടുവില്‍ സൗദിയോടും തോറ്റ് റഷ്യയില്‍ നിന്നും നാട്ടിലേക്ക് തിരിക്കേണ്ടി വരുമ്പോള്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു വാര്‍ത്ത കൂടി വരുന്നുണ്ട്
ചെച്‌നിയന്‍ തലവന്‍ ടീമിനെ ദുരൂപയോഗം ചെയ്യുന്നു; സല വിരമിക്കല്‍ ചിന്തയിലെന്ന് റിപ്പോര്‍ട്ട്‌

സലയുടെ തോളിലേറി ലോക കപ്പ് യോഗ്യത നേടിയത് പോലെ റഷ്യയിലും മുന്നേറ്റം നടത്താമെന്ന ഈജിപ്തിന്റെ പ്രതീക്ഷകള്‍ തകര്‍ന്നടിയുകയായിരുന്നു. പരിക്കിന്റെ പിടിയിലേക്ക് വീണ സലയ്ക്ക് രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ കളിക്കാനായെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല. 

ഒടുവില്‍ സൗദിയോടും തോറ്റ് റഷ്യയില്‍ നിന്നും നാട്ടിലേക്ക് തിരിക്കേണ്ടി വരുമ്പോള്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു വാര്‍ത്ത കൂടി വരുന്നുണ്ട്. ഈജിപ്ത് കുപ്പായത്തില്‍ കളിക്കുന്നത് സല അവസാനിപ്പിച്ചേക്കും എന്നതാണ് ആ വാര്‍ത്ത. 

ചെച്‌നിയയില്‍ തങ്ങുന്ന ഈജിപ്ത് ടീമിനേയും സലയേയും ചെചെന്‍ നേതാവ് റംസാന്‍ ഖദീറോവ് രാഷ്ട്രീയമായി ദുരൂപയോഗം ചെയ്യുന്നതില്‍ പ്രതിഷേധച്ചാണ് സലയുടെ ഭാഗത്ത് നിന്നുമുള്ള ഈ നീക്കമെന്നാണ് പറയപ്പെടുന്നത്. 

എന്നാല്‍ വിരമിക്കല്‍ വാര്‍ത്ത ഈജിപ്ത് ടീം മാനേജ്‌മെന്റ് തള്ളി. സലയ്ക്ക് ആദരസൂചനകമായി ചെച്‌നിയന്‍ പൗരത്വം നല്‍കിയിരുന്നു. ഈജിപ്ത് ചെച്‌നിയയില്‍ എത്തിയത് മുതല്‍ ചെച്‌നിയന്‍ നേതാവ് ടീമിന് ഒപ്പമുണ്ട്. ചെച്‌നിയയില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്ന ആരോപണം നേരിടുന്ന നേതാവാണ് ഖദീറോവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com