കാറ്റ് വീശിയാല്‍ വീഴുന്നുവെന്നായിരുന്നു നെയ്മറിന് റഷ്യയില്‍ നേരിടേണ്ടി വന്ന വിമര്‍ശനം. സ്വിറ്റ്സര്‍ലാന്‍ഡിനും കോസ്റ്റ റിക്കയ്ക്കുമെതിരായ കളിയില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം കളിയാക്കലുകള്‍ക്ക് വിധേയമാകാന്‍ നിരവധി അവസരങ്ങളും കളിക്കളത്തില്‍ വീണ് സൃഷ്ടിച്ചു. പക്ഷേ നെയ്മറിന്റെ ആ വീഴ്ചകള്‍ കൊണ്ട് ഇവിടെ ചിലര്‍ക്ക് ലോട്ടറി അടിച്ചിരിക്കുകയാണ്.
നെയ്മറിന്റെ ഓരോ വീഴ്ചയ്ക്കും ഓരോ പെഗാണ് ബ്രസീലിലെ ഒരു ബാറിലെ വാഗ്ദാനം. നോര്‍ത്തേന്‍ റിയോയിലെ സര് വാള്‍ട്ടര്‍ പബാണ് ഫുട്ബോള്‍ പ്രേമികള്‍ക്ക് വാഗ്ദാനവുമായി എത്തിയിരിക്കുന്നത്.
ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരം സെര്‍ബിയയ്ക്കെതിരെ നടക്കുമ്പോള്‍ നെയ്മര്‍ ഓരോ തവണ കളിക്കളത്തില്‍ വീഴുമ്പോഴും പബിലെത്തുന്നവര്ക്ക് ഓരോ ഷോട്ട് ഫ്രീ. ഫേസ്ബുക്കിലൂടെയാണ് പബ് ഇക്കാര്യം പ്രഖ്യാപിച്ചത്.
എന്നാല്‍ ഈ ബാറിലെത്തുന്ന ആരും ഹാഫ് ടൈം തികയ്ക്കില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ ഉയരുന്നത്. ബാര്‍ കടക്കെണിയില്‍ വീഴാന്‍ തയ്യാറായിരുന്നോളാനാണ് മറ്റൊരു മുന്നറിയിപ്പ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ