പ്രിയ ടീം പരാജയപ്പെട്ടു; കമന്റേറ്റര്‍ ഹൃദയം പൊട്ടി മരിച്ചു

സൗദിയുടെ ഗോള്‍ വീണത് മുതല്‍ മുഹമ്മദ് ദുഃഖിതനും  ആകെ ആസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മത്സരം കഴിഞ്ഞ ഉടനെ കുഴഞ്ഞുവീഴുകയും ചെയ്തു.
പ്രിയ ടീം പരാജയപ്പെട്ടു; കമന്റേറ്റര്‍ ഹൃദയം പൊട്ടി മരിച്ചു

കെയ്‌റോ: ലോകകപ്പില്‍ ഒരു കളി പോലും ജയിക്കാനാവാതെയാണ് ഈജിപ്ത് പുറത്തായത്. അവസാനമത്സരത്തില്‍ സൗദിക്കെതിരായ പരാജയം ഈജിപ്തിനെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. ഞെട്ടുന്ന ഈ തോല്‍വിയില്‍ അക്ഷരാര്‍ഥത്തില്‍ ഹൃദയം പൊട്ടി മരിച്ചിരിക്കുകയാണ് കളിയുടെ വിവരണം നല്‍കിക്കൊണ്ടിരുന്ന ഒരു മുന്‍ താരം.

ഈജിപ്ഷ്യന്‍ ടിവിയില്‍ കമന്ററി നടത്തിക്കൊണ്ടിരിക്കുകയായിരുന്ന അബ്ദള്‍ റഹീം മുഹമ്മദാണ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കെയ്‌റോവിലെ സാമാലെക് എഫ്.സി.യുടെ മുന്‍ താരവും മുന്‍ പരിശീലകനുമാണ് അബ്ദുറഹ്മാന്‍. മത്സരത്തിന്റെ കമന്ററി നടക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മുഹമ്മ്മദിനെ ഉടനെ അടുത്തുള്ള ഫ്രഞ്ച് ക്വാസര്‍ അല്‍ ഐനിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മത്സരത്തിന്റെ അവലോകനം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മുഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

സമനിലയിലായിരുന്ന ഗ്രൂപ്പ് എയിലെ മത്സരത്തിന്റെ തൊണ്ണൂറ്റിയഞ്ചാം മിനിറ്റിലായിരുന്നു സലേമിന്റെ ഗോളില്‍ സൗദി ഈജിപ്തിനെ വീഴ്ത്തിയത്. സൗദിയുടെ ഗോള്‍ വീണത് മുതല്‍ മുഹമ്മദ് ദുഃഖിതനും  ആകെ ആസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മത്സരം കഴിഞ്ഞ ഉടനെ കുഴഞ്ഞുവീഴുകയും ചെയ്തു.കളിക്കുന്ന കാലത്ത് ഗോള്‍കീപ്പറായിരുന്നു അഹമ്മദ്. വിരമിച്ചശേഷം കമന്ററിയിലേയ്ക്ക് തിരിയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com