ലുകാകുവിന്റെ പരുക്ക് ഗുരുതരമല്ല; പക്ഷേ ഇംഗ്ലണ്ടിനെതിരേ കളിക്കുമെന്ന് ഉറപ്പിക്കണ്ട

ലുകാകുവിന്റെ പരുക്ക് ഗുരുതരമല്ല; പക്ഷേ ഇംഗ്ലണ്ടിനെതിരേ കളിക്കുമെന്ന് ഉറപ്പിക്കണ്ട
ലുകാകുവിന്റെ പരുക്ക് ഗുരുതരമല്ല; പക്ഷേ ഇംഗ്ലണ്ടിനെതിരേ കളിക്കുമെന്ന് ഉറപ്പിക്കണ്ട

ബെല്‍ജിയം ആരാധകര്‍ക്ക് ആശ്വസിക്കാം. സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിന്റെ പരുക്ക് ഗുരുതരമല്ലെന്ന് കോച്ച് റോബോര്‍ട്ടോ മാര്‍ട്ടിനെസ്. ലുകാകുവിന്റെ സ്‌കാനിങ് കഴിഞ്ഞതായും പരുക്ക് സാരമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടുണീഷ്യക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പരുക്ക് കാരണം ലുകാകു നേരത്തെ കളം വിട്ടിരുന്നു. കറുത്തകുതിരകളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളിലേയും വിജയത്തിന് ഇരട്ട ഗോളുകളുമായി കരുത്തുപകര്‍ന്നത് ലുകാകുവായിരുന്നു. 

വ്യാഴാഴ്ച ഗ്രൂപ്പ് ജേതാക്കളേയും രണ്ടാം സ്ഥാനക്കാരേയും തീരുമാനിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ലുകാകു ഇറങ്ങുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് പരിശീലകന്‍ നല്‍കുന്നത്. 48 മണിക്കൂര്‍ കഴിഞ്ഞ് മാത്രമെ ലുകാകു ഇംഗ്ലണ്ടിനെതിരെ കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കു എന്ന് മാര്‍ട്ടിനെസ് പറഞ്ഞു. രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകള്‍ സ്‌കോര്‍ ചെയ്ത ലുകാകു ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. നോക്കൗട്ട് റൗണ്ട് ഉറപ്പായതിനാല്‍ ലുകാകു അടക്കമുള്ള പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാകും ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ഇറങ്ങുക എന്നും അഭ്യൂഹങ്ങളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com