ലോകകപ്പ് കാണണോ; ഈ ട്രെയിനില്‍ കയറിയാല്‍ മതി; യാത്ര സൗജന്യമാണ്

ലോകകപ്പ് കാണണോ; ഈ ട്രെയിനില്‍ കയറിയാല്‍ മതി; യാത്ര സൗജന്യമാണ്

മോസ്‌ക്കോ: ലോകകപ്പ്  കാണാന്‍ എത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ റഷ്യന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. അതിന് തെളിവാണ് അവിടുത്തെ ട്രെയിന്‍ സര്‍വീസ്. ലോകകപ്പ് പ്രമാണിച്ച് 734 അധിക ട്രെയിനുകളാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഓരോ ട്രെയിനിലും 15 വീതം കോച്ചുകള്‍. ലോകകപ്പ് പോരാട്ടങ്ങള്‍ നേരില്‍ കാണാനായി എത്തുന്ന അഞ്ച് ലക്ഷത്തിനടുത്തുവരുന്ന കാണികള്‍ക്ക്  മത്സരങ്ങള്‍ നടക്കുന്ന പന്ത്രണ്ട് വേദികളിലേക്ക് എത്താന്‍ ഈ ട്രെയിനുകള്‍ ഉപയോഗപ്പെടുത്താം അതും സൗജന്യമായി.

ട്രെയിനില്‍ ഭക്ഷണവും വെള്ളവും കിട്ടുമെങ്കിലും അത് സൗജന്യമല്ല. നിലവിലുള്ള വിലയേക്കാള്‍ അധികം നല്‍കുകയും വേണം. ട്രെയിനിന്റെ അകം വൃത്തിയും വെടിപ്പുമുള്ളതായി നിലനിര്‍ത്താന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ഈ തീവണ്ടി സര്‍വീസിന്റെ ഏറ്റവും വലിയ സവിശേഷത അത് പുലര്‍ത്തുന്ന സമയനിഷ്ഠയാണ്. കിറുകൃത്യമായി മത്സരങ്ങള്‍ നടക്കുന്ന വേദിയില്‍ കാണികള്‍ക്കും മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്കും എത്താന്‍ ഈ സൗകര്യം ഉപകാരപ്പെടുന്നു. ട്രെയിനിലെ എല്ലാ കേബിനിലും ലോകകപ്പിന്റെ ബുക്ക്‌ലെറ്റും ലഭിക്കും. മോസ്‌ക്കോ, സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്, ലഡോസ്‌കി തുടങ്ങിയ നഗരങ്ങളില്‍  നിന്നെല്ലാം സര്‍വീസുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com