ഗോളടിച്ചും ഗോളടിപ്പിച്ചും തന്റെ പ്രതിഭയോട് 100 ശതമാനം നീതി പുലര്‍ത്തി ടീമിനെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചുകഴിഞ്ഞു ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. പക്ഷേ നെയ്മറുടെ ഈ മികവൊന്നുമല്ല താരത്തെ ഹൈെൈലെറ്റില്‍ നിര്‍ത്തുന്നത്. ഫൗളിന് വിധേയനാകുമ്പോള്‍ നെയ്മര്‍ കാണിക്കുന്ന അമിതാഭിനയമാണ്. ഇതിനെതിരേ മറഡോണ, ലോതര്‍ മത്തേയൂസ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ വരെ വിമര്‍ശനവുമായി രംഗത്തെത്തി. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ നെയ്മറുടെ ഈ അഭിനയ പാടവത്തിന്റെ ട്രോളുകള്‍ കൊണ്ട് ഇപ്പോഴും നിറയുകയാണ്. എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ നെയ്മറെ വിശേഷിപ്പിച്ചത് കലാമണ്ഡലം നെയ്മറാശാന്‍ എന്നായിരുന്നു.
മെക്‌സിക്കോക്കെതിരായ മത്സരത്തില്‍ നെയ്മര്‍ കാണിച്ചുകൂട്ടിയ അഭിനയ മുഹൂര്‍ത്തം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ആഗോള ഭീമന്‍മാരായ കെ.എഫ്.സിയാണ്. തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ പരസ്യ ചിത്രത്തിലാണ് നെയ്മറിന്റെ ഉരുളല്‍ അവര്‍ കടമെടുത്തിരിക്കുന്നത്. ഈ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാണ്. ഏതാണ്ട് അഞ്ച് ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. വീഡിയോ കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ