എന്ത് വില കൊടുത്തും നേടും,മെസിയെ പൂട്ടിയ ഞങ്ങള്‍ക്ക് എംബാപ്പെ വിഷയമല്ലെന്ന് ക്രൊയേഷ്യന്‍ കോച്ച്‌

വീട്ടില്‍ 45 ലക്ഷം ജനങ്ങളുണ്ട്. കളിക്കളത്തില്‍ 45 ലക്ഷം കളിക്കാരുണ്ട്‌
എന്ത് വില കൊടുത്തും നേടും,മെസിയെ പൂട്ടിയ ഞങ്ങള്‍ക്ക് എംബാപ്പെ വിഷയമല്ലെന്ന് ക്രൊയേഷ്യന്‍ കോച്ച്‌

ആദ്യ ലോക കപ്പ് ഫൈനല്‍ പ്രവേശനം കിരീടത്തിലേക്ക് എത്തിക്കാനുറച്ചാണ് ക്രൊയേഷ്യ ലുഷ്‌കിനിയില്‍ ഇറങ്ങുന്നത്. എന്ത് വില കൊടുത്തും ലോക കപ്പ് നേടുമെന്ന് റാക്കിടിച്ചും പ്രഖ്യാപിച്ചു കഴിഞ്ഞു.

ഫൈനല്‍ എന്നത് ഞങ്ങള്‍ 23 കളിക്കാര്‍ക്കും, കോച്ചിനും ഫിസിയോയ്ക്കും ഡോക്ടര്‍മാര്‍ക്കും, ഞങ്ങളുടെ കൂടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമല്ല വിഷയം. വീട്ടില്‍ 45 ലക്ഷം ജനങ്ങളുണ്ട്. കളിക്കളത്തില്‍ 45 ലക്ഷം കളിക്കാരുണ്ടെന്നുമായിരുന്നു റാക്കിടിച്ചിന്റെ വാക്കുകള്‍.

തങ്ങള്‍ ഫൈനലില്‍ ജയിച്ചു കയറുക തന്നെ ചെയ്യുമെന്ന് പറയുകയാണ് ക്രൊയേഷ്യന്‍ കോച്ചും. മെസിയെ പൂട്ടിയ ഞങ്ങള്‍ക്ക് എംബാപ്പെയേയും നിയന്ത്രിച്ചു നിര്‍ത്താനാകും എന്ന് പറയുകയാണ് ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാട്ട്‌കോ ഡാലിക്ക്. എംബാപ്പേയും ഗ്രീസ്മാനും നിറയുന്ന ടീം അപകടകാരിയാണ്. 

എന്നാല്‍ മെസിക്ക് പിന്നാലെ ഹാരി കെയ്ന്‍, എറിക്‌സണ്‍ എന്നിവര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ എംബാപ്പെ, ഗ്രീസ്മാന്‍ സഖ്യത്തേയും തങ്ങള്‍ക്ക് നിലയ്ക്കു നിര്‍ത്താന്‍ സാധിക്കുമെന്ന് സ്ലാട്ട്‌കോ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com