'' ഒരാനുകൂല്യവും ഞങ്ങള്‍ അര്‍ഹിക്കുന്നില്ല; പഴയ പ്രതാപം പറഞ്ഞിരിക്കുന്നത് നാണക്കേടാണ്''

കൊറിയക്കെതിരേ ഞങ്ങള്‍ ജയിച്ചാല്‍ തന്നെ അധികം മുന്നോട്ട് പോകില്ലായിരുന്നു. ഗ്രൂപ്പ് ഘട്ടം കടക്കാന്‍ പോലും ടീമിന് അര്‍ഹതയില്ല.
'' ഒരാനുകൂല്യവും ഞങ്ങള്‍ അര്‍ഹിക്കുന്നില്ല; പഴയ പ്രതാപം പറഞ്ഞിരിക്കുന്നത് നാണക്കേടാണ്''

''എല്ലായ്‌പ്പോഴും ടീം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏല്‍ക്കാറുണ്ട്. ഇത്തവണയും ഏറ്റെടുക്കുന്നു. കാര്യങ്ങളെല്ലാം ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. പക്ഷേ ഞങ്ങള്‍ ഒരാനുകൂല്യവും അര്‍ഹിക്കുന്നില്ല. ദക്ഷിണ കൊറിയയോടേറ്റ പരാജയം മറക്കാന്‍ പഴയ ചരിത്രം പറഞ്ഞ് ഇരിക്കുന്നത് നാണക്കേടും ദയനീയവുമാണ്'. ജര്‍മ്മന്‍ ക്യാപ്റ്റന്‍ മാനുവല്‍ നൂയര്‍ ടീമിന്റെ തോല്‍വിയെക്കുറിച്ച് പ്രതികരിച്ചു. 


''പഴയ പ്രതാപം പറഞ്ഞിരിക്കുന്നത്  കൊണ്ട് പ്രയോജനമൊന്നുമില്ല. കൊറിയക്കെതിരേ ഞങ്ങള്‍ ജയിച്ചാല്‍ തന്നെ അധികം മുന്നോട്ട് പോകില്ലായിരുന്നു. ഗ്രൂപ്പ് ഘട്ടം കടക്കാന്‍ പോലും ടീമിന് അര്‍ഹതയില്ല. ഒരു മത്സരത്തില്‍ പോലും തൃപ്തിപ്പെടുത്തുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. എതിര്‍ ടീമുകള്‍ ഭയപ്പെടുന്ന ജര്‍മ്മന്‍ ടീമിനെ മൂന്ന് മത്സരങ്ങളിലും കാണാനേ കഴിഞ്ഞില്ല. ഞങ്ങള്‍ നോക്കൗട്ടില്‍ എത്തിയാല്‍ തന്നെ മറ്റ് ടീമുകള്‍ക്ക് ജര്‍മ്മനിയെ നേരിടുന്നതില്‍ സന്തോഷമേ കാണുമായിരുന്നുള്ളൂ. എങ്കിലും പുറത്തായതില്‍ അങ്ങേയറ്റത്തെ നിരാശയുണ്ട്'. നൂയര്‍ വ്യക്തമാക്കി.

 
നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണ കൊറിയയോട് വിജയം അനിവാര്യമായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അട്ടിമറിക്കപ്പെട്ടാണ് നിലവിലെ ചാംപ്യന്‍മാര്‍ ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായത്. മത്സരത്തില്‍ കൊറിയയുടെ രണ്ടാം ഗോളിന് അവസരമൊരുക്കിയത് നൂയര്‍ കാണിച്ച അബദ്ധമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com