സംഘപരിവാറിന്റെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ അംബേദ്കര്‍ എതിര്‍ത്തിരുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സംഘപരിവാറിന്റെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ അംബേദ്കര്‍ എതിര്‍ത്തിരുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സമൂഹത്തിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ ഉറച്ച മനസോടെ എതിര്‍ത്ത ഡോ. ബി.ആര്‍ അംബേദ്ക്കറെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള ശ്രമം ചെറുക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സമൂഹത്തിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ ഉറച്ച മനസോടെ എതിര്‍ത്ത ഡോ. ബി.ആര്‍ അംബേദ്ക്കറെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള ശ്രമം ചെറുക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജാതിക്കെതിരെ തുറന്ന പോരാട്ടം നടത്തുന്നവര്‍ക്കേ  അംബേദ്കറുടെ ആശയങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അംബേദ്കര്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെയും ലോഡ് ബുദ്ധാ യൂണിവേഴ്‌സിറ്റി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷിക ദിനാചരണച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നൂ അദ്ദേഹം .

സംഘപരിവാറിന്റെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ എതിര്‍ത്ത അംബേദ്കര്‍ അധഃസ്ഥിതരുടെയും തൊഴിലാളി വര്‍ഗത്തിന്റെയും ഉയര്‍ച്ചകൂടി ലക്ഷ്യം വച്ചിരുന്നു .കേരളത്തിലെ ഇടതുപക്ഷത്തിന്റെ നയവും  അധഃസ്ഥിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണെന്നും കടകം പള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com