പിവി അന്‍വര്‍ എംഎല്‍എയുടെ അനനധികൃത ചെക്ക് ഡാം പൊളിക്കാന്‍ നോട്ടീസ്

 പിവി അന്‍വര്‍ എംഎല്‍എ ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് നിര്‍മ്മിച്ച ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ മലപ്പുറം കളക്ടറുടെ ഉത്തരവ്
പിവി അന്‍വര്‍ എംഎല്‍എയുടെ അനനധികൃത ചെക്ക് ഡാം പൊളിക്കാന്‍ നോട്ടീസ്

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എ ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് നിര്‍മ്മിച്ച ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ മലപ്പുറം കളക്ടറുടെ ഉത്തരവ്. അനധികൃത ചെക്ക് ഡാം  പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് നാളെ കളക്ടറേറ്റില്‍ നടക്കുന്ന ഹിയറിങില്‍ പങ്കെടുക്കാനും എംഎല്‍എക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പെരന്തല്‍മണ്ണ സബ് കളക്ടറാണ് നോട്ടീസ് നല്‍കിയത്. എംഎല്‍എയടക്കം പന്ത്രണ്ട് പേര്‍ക്കാണ് കളക്ടറുടെ നോട്ടീസ്.

ഡാം പൊളിക്കാനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.ഒ അരുണ്‍ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് അതിനായുള്ള നടപടികളും ആരംഭിച്ചിരുന്നു.  ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയ ശേഷം തടയണ പൊളിച്ച് നീക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.

കക്കാടംപൊയിലില്‍ വാട്ടര്‍തീം പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തില്‍ ചെക്ക് ഡാം നിര്‍മിച്ചത്. എന്നാല്‍ താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു എംഎല്‍എയുടെ വാദം. എംഎല്‍എയുടെ വാദം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തിയത് കൊണ്ടാണ് പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ അധികൃതരുടെ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com