മദ്യപിക്കുന്നതിനുളള പ്രായപരിധി ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനം ചരിത്രപരം: ചിന്താ ജെറോം

മദ്യപിക്കുന്നതിനുളള പ്രായപരിധി ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനം ചരിത്രപരം: ചിന്താ ജെറോം

23 വയസാകുമ്പോഴെക്കും വിദ്യാര്‍ത്ഥികളുടെ പിജി പഠനം പൂര്‍ത്തിയാകും. ഇക്കാലയളവിലെ ദിനചര്യയാണ് വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുളള ജീവിതത്തില്‍ പിന്തുടരുക.

തിരുവനന്തപുരം: മദ്യപിക്കുന്നതിനുളള പ്രായപരിധി 23 വയസായി ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ചരിത്രപരമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം. മദ്യാസക്തിയില്‍ നിന്നും യുവജനങ്ങളെ മാറ്റി നിര്‍ത്താന്‍ ഇതുവഴി കഴിയും.  സൗഹൃദവലയങ്ങളില്‍ അകപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ മദ്യത്തിന് അടിമകളാകുന്നത്. 23 വയസാകുമ്പോഴെക്കും വിദ്യാര്‍ത്ഥികളുടെ പിജി പഠനം പൂര്‍ത്തിയാകും. ഇക്കാലയളവിലെ ദിനചര്യയാണ് വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുളള ജീവിതത്തില്‍ പിന്തുടരുക. ആ നിലയ്ക്ക് ഈ തീരുമാനം ഒരു നാഴികക്കല്ലാണെന്നും ചിന്താ ജെറോം ഒരു സ്വകാര്യ ചാനലിന്റെ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

ഒരു തലമുറയെ ഒന്നാകെ മാറ്റി മറയ്ക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ക്രാന്തദര്‍ശിത്വം പ്രകടമായ തീരുമാനമായി ഇതിനെ കാണാവുന്നതാണ്. എങ്കിലും പ്രായോഗികമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ചിന്താ ജെറോം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com