സര്‍ക്കാര്‍ ഇഴയുന്നുവെന്ന് ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം

സര്‍ക്കാര്‍ ഇഴയുന്നുവെന്ന് ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം

സര്‍ക്കാരിന് മെല്ലെപ്പോക്കെന്ന് ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം -സിപിഐഎം-സിപിഐ തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും - റേഷന്‍ - വരള്‍ച്ച വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരും

സര്‍ക്കാരിന് മെല്ലെ പോക്കെന്ന് ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം. ഇത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുളവാക്കിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സിപിഐ.സിപിഎം തര്‍ക്കം യോഗത്തില്‍ പ്രധാന ചര്‍ച്ചയായില്ലെങ്കിലും മിക്ക കക്ഷികളും ഇതിനെതിരെ രംഗത്തുവന്നു. തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. ഇതിനായി ഈ മാസം 22ന് യോഗം ചേരും. റേഷന്‍,വരള്‍ച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാനും ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. അതേസമയം സിപിഐക്കെതിരെ രൂക്ഷമായി വിമര്‍ശനങ്ങളാണ് മറ്റ് കക്ഷികള്‍ യോഗത്തില്‍ ഉയര്‍ത്തിയത്. സിപിഐ മാത്രം ശരിയെന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിക്കുന്നത് ശരിയല്ലെന്നും ജനതാദളും എന്‍സിപിയും അഭിപ്രായപ്പെട്ടും. എഐടിയുസിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി വിഷയയം ഉന്നയിച്ച് ഗതാഗതമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത് ശരിയായില്ലെന്നും ഭൂരിപക്ഷം നേതാക്കളും യോഗത്തില്‍ ആവശ്യപ്പെട്ടു. ഇനി അത്തരം കാര്യങ്ങളില്‍ തിരുത്തലുണ്ടാകുമെന്ന് സിപിഐ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com