Sathasivam
Sathasivam

നയപ്രഖ്യാപനത്തില്‍ നോട്ടുനിരോധനത്തിനു വിമര്‍ശനം

നോട്ടുനിരോധനം കൂടുതല്‍ ബാധിച്ചത് താഴ്ന്ന വരുമാനക്കാരെ - സംസ്ഥാനത്തിന്റെ വരുമാനം ഇടിഞ്ഞു - സഹകരണ മേഖല പ്രതിസന്ധിയില്‍ 

തിരുവനന്തപുരം:  പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം. താഴ്ന്ന വരുമാനക്കാരെ നടപടി വലിയ തോതില്‍  ബാധിച്ചതായി ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപനത്തില്‍ കുറ്റപ്പെടുത്തി.
500രൂപ, 1000രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കള്ളപ്പണത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു. നമ്മുടെ സംവിധാനത്തില്‍ ഉണ്ടായിരുന്ന 86 ശതമാനം തുകയും പിന്‍വലിക്കപ്പെട്ടു. ഏറ്റവും ദയനീയമായ ഇതുബാധിച്ചത് താഴ്ന്ന വരുമാനക്കാരെയായിരുന്നു. ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് സമാന്തര സംവിധാനം കുറെയെങ്കിലും സഹായകമായി. എന്നാല്‍ കൃഷിക്കും ചെറുകിട വ്യവസായത്തിനും പോലും തീരുമാനം തിരിച്ചടിയായി. ചെറിയ, സൂക്ഷ്മ വ്യവസായങ്ങള്‍ പലതും തീരുമാനം പോലും പൂട്ടേണ്ടി വന്നു. 206 ആത്മഹത്യകളും മരണവുമായി തീരുമാനത്തെത്തുടര്‍ന്ന് ഉണ്ടായത്. കേരളത്തിലെ മൂന്നിലൊന്ന് അക്കൗണ്ടുകളും സഹകരണബാങ്കുകളില്‍ ആണ്. എത്രകാലം എടുക്കും തിരിച്ചുവരാന്‍ എന്നതാണ് സഹകരണ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. 
നോട്ട് പിന്‍വലിച്ചത് സംസ്ഥാനത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വലിയ കുറവ് ഉണ്ടാകുമെന്ന് ആധികാരിക രേഖകള്‍ തന്നെ തെളിയിക്കുന്നു. കേരളം ഇത് ഏറ്റവും ദോഷകരമായി ബാധിക്കാന്‍ ഇടയുള്ള സംസ്ഥാനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com