കേരളം
സ്ത്രീസുരക്ഷയ്ക്കു വേണ്ടി പിടി തോമസ് എംഎല്‍എ നിരാഹാരത്തില്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എല്ലാവരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പിടി തോമസ് എംഎല്‍എ നിരാഹാര സത്യാഗ്രഹം തുടങ്ങി.
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എല്ലാവരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പിടി തോമസ് എംഎല്‍എ നിരാഹാര സത്യാഗ്രഹം തുടങ്ങി. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സത്യാഗ്രഹം നാളെ രാവിലെ ഒന്‍പതിന് അവസാനിക്കും.
സംഭവത്തില്‍ ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നും സംശയമുള്ള എല്ലാവരിലേക്കും അന്വേഷണം പോവണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ