ചെമ്പനോട വില്ലേജില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത സര്‍ക്കാര്‍ തീര്‍ക്കും 

ചെമ്പനോട വില്ലേജില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത സര്‍ക്കാര്‍ തീര്‍ക്കും 

ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കാവില്‍പുരയിടത്തില്‍ ജോയ് എന്ന കെ.ജെ. തോമസിന്റെ ബാങ്ക് വായ്പകള്‍ തീര്‍ക്കുന്നതിന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കാവില്‍പുരയിടത്തില്‍ ജോയ് എന്ന കെ.ജെ. തോമസിന്റെ ബാങ്ക് വായ്പകള്‍ തീര്‍ക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഭൂനികുതി സ്വീകരിക്കാത്ത പ്രശ്‌നത്തെ തുടര്‍ന്നാണ് ജോയ് ആത്മഹത്യ ചെയ്തത്. ജോയിയുടെ കുടുംബത്തിന് ചക്കിട്ടപ്പാറ സഹകരണ ബാങ്കില്‍ 13.16 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൂടാതെ മകള്‍ക്ക് വിദ്യാഭ്യാസ വായ്പയെടുത്ത വകയില്‍ പൂഴിത്തോട് യൂണിയന്‍ ബാങ്കില്‍ 3.31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട്. ഈ രണ്ട്  ബാധ്യതകളും തീര്‍ക്കാനുളള തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ഭൂമിയുടെ തര്‍ക്കം പരിഹരിച്ച് നികുതി ഈടാക്കുന്നതിന് കോഴിക്കോട് കളക്റ്ററെ ചുമതലപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com