തിരുവനന്തപുരം: താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്ക് ഒരു നായക നടന് കൂടി. നടനും എം എല്‍ എയുമായ മുകേഷിന്റെയും നടി സരിതയുടെയും മകന് ശ്രാവണ്‍ നായകാനാകുന്ന ചിത്രം 'കല്യാണ'ത്തിന്റെ പൂജ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്നു. സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. മന്ത്രി എ കെ ബാലന് നടന് മധു, ശ്രീനിവാസന് സംവിധായകന് ഷാജി കൈലാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്രാവണ്‍ മുകേഷിന്റെ അമ്മ സരിതയും മുകേഷിന്റെ കുടുംബാംഗങ്ങളും മലയാള ചലചിത്ര മേഖലയിലെ പ്രമുഖരുമടക്കം സമ്പന്നമായിരുന്നു വേദി. നിയമപരമായി കല്യാണം വേര്‍പ്പെട്ട ശേഷം ഇതാദ്യമായാണ് സരിതയും മുകേഷും ഒന്നിച്ച് ചടങ്ങിനെത്തുന്നത്.
രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന 'കല്യാണം' ചിത്രത്തില്‍ പുതുമുഖം വര്‍ഷയാണ് നായിക. മുകേഷും ശ്രീനിവാസനും പ്രധാന വേഷത്തിലുണ്ടാകും. വയ ഫിലിം ആന്‍ഡ് ശ്രീസത്യസായി ആര്‍ട്സ് ബാനറില്‍ കെ കെ രാധാമോഹന്‍, ഡോ. ടി കെ ഉദയഭാനു, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പുതുമുഖം വര്‍ഷയാണ് നായിക. ശ്രീനിവാസനും മുകേഷും എല്ലാം പ്രധാന വേഷങ്ങളിലെത്തുന്ന കല്യാണത്തിന് തീര്‍ത്തും വ്യത്യസ്ഥമായ ക്ലൈമാക്സാണ് അണിയറക്കാര്‍ നല്കുന്ന ഹൈലൈറ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ