അങ്കണം സാംസ്‌കാരിക വേദി ചെയര്‍മാന്‍ ആര്‍ഐ ഷംസുദ്ദീന്‍ അന്തരിച്ചു

സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിവന്ന അങ്കണം സാംസ്‌കാരിക വേദിയെ മുന്നില്‍നിന്നു നയിച്ചത് ഷംസുദ്ദീന്‍ ആയിരുന്നു
അങ്കണം സാംസ്‌കാരിക വേദി ചെയര്‍മാന്‍ ആര്‍ഐ ഷംസുദ്ദീന്‍ അന്തരിച്ചു

തൃശൂര്‍: അങ്കണം സാംസ്‌കാരിക വേദി ചെയര്‍മാനും തൃശൂരിലെ സാംസ്‌കാരികസാമൂഹിക വേദികളില്‍ സജീവ സാന്നിധ്യവുമായിരന്ന ആര്‍ ഐ ഷംസുദ്ദീന്‍ അന്തരിച്ചു. 68 വയസായിരുന്നു. തൃശൂരിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ ഡോ. പി. സരസ്വതി. 

സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിവന്ന അങ്കണം സാംസ്‌കാരിക വേദിയെ മുന്നില്‍നിന്നു നയിച്ചത് ഷംസുദ്ദീന്‍ ആയിരുന്നു. പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിലും സാഹിത ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിലുമുളള പ്രവര്‍ത്തനങ്ങളില്‍ അങ്കണത്തിന് ഊര്‍ജം നല്‍കിയവരില്‍ പ്രമുഖനായിരുന്നു ഷംസുദ്ദീന്‍. 

ഷംസുദ്ദീന്റെ ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ ഒന്‍പതു മുതല്‍ പതിനൊന്നു വരെ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com