വിന്‍സന്റിനെ പാര്‍ട്ടി പദവികളില്‍ നിന്നും മാറ്റി; സ്ത്രീയുടെ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമെന്ന് ഹസന്‍

വിന്‍സന്റിനെ പാര്‍ട്ടി പദവികളില്‍ നിന്നും മാറ്റി; സ്ത്രീയുടെ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമെന്ന് ഹസന്‍

ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ദിവസങ്ങള്‍ എടുത്ത പൊലീസ് ഒരു ദിവസം കൊണ്ട് ചോദ്യം ചെയ്ത് വിന്‍സന്റിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്‌

തിരുവനന്തപുരം: സ്ത്രീ പീഢന ആരോപണം നേരിടുന്ന കോവളം എംഎല്‍എ വിന്‍സന്റിനെ പാര്‍ട്ടി പദവികളില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കി. കെപിസിസി സെക്രട്ടറിയായിരുന്നു വിന്‍സന്റ്. എന്നാല്‍ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ മാത്രമേ എംഎല്‍എ പദവി രാജിവയ്ക്കുകയുള്ളു എന്ന് കെപിസിസി പ്രസിഡന്റി എം.എം.ഹസന്‍ വ്യക്തമാക്കി. 

ഇതോടെ അറസ്റ്റിലായ വിന്‍സന്റ് എംഎല്‍എ സ്ഥാനത്തും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വത്തിലും തുടരും. കോടതി കുറ്റവിമുക്തനാക്കുന്നത് വരെ പാര്‍ട്ടിയുടെ മറ്റ് പദവികളില്‍ വിന്‍സന്റിനെ നിയോഗിക്കില്ല. ആരോപണം ഉന്നയിച്ച സ്ത്രീയുടെ പരാതിക്കൊപ്പം ഗൂഢാലോചനയും അന്വേഷിക്കണമെന്ന് എം.എം.ഹസന്‍ പറഞ്ഞു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ്. 

സിപിഎം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണം. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് സ്ത്രീ ആരോപണം ഉന്നയിക്കുന്നത്. പരാതിക്കാരിക്കെതിരെ അവരുടെ സഹോദരി തന്നെ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയാണ് അറസ്റ്റിന് പിന്നിലെന്നും ഹസന്‍ ആരോപിച്ചു. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ദിവസങ്ങള്‍ എടുത്ത പൊലീസ് ഒരു ദിവസം കൊണ്ട് ചോദ്യം ചെയ്ത് വിന്‍സന്റിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ തെളിവാണെന്നും ഹസന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com