കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും സുനി അവകാശപ്പെട്ടു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി ഇത്തരത്തില്‍ പ്രതികരിച്ചത്.
താന്‍ കളവ് പറയാറില്ല, വസ്തുതകള്‍ മാത്രമേ പറയാറുള്ളൂ. ഗൂഢാലോചനയില്‍ വമ്പന്‍ സ്രാവുകള്‍ പലരും ഉള്‍പ്പെട്ടിട്ടുണ്ട്. പങ്കുള്ളവരുടെ പേരുകള്‍ വഴിയെ പുറത്തുവരുമെന്നും സുനി പറഞ്ഞു. അരൂരിലെ ബൈക്ക് മോഷണക്കേസിലാണ് സുനിയെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ